എറണാകുളം: എരൂരില്‍ വൃദ്ധസദനത്തിൽ കിടപ്പ് രോഗിയായ 71 കാരിയെ മർദിച്ചതായി പരാതി. മർദനത്തെ തുടർന്ന് വയോധികയുടെ വാരിയെല്ല് പൊട്ടിയതായും കണ്ടെത്തി. പരാതിയില്‍ ഹില്‍പാലസ് പോലീസ് കേസ് രജിസ്ട്ര്ര്‍ ചെയ്തു.
ഭർത്താവിന്റെ മരണത്തിന് ശേഷം സഹോദരിയുടെ സംരക്ഷണയിലാണ് വയോധിക കഴിഞ്ഞിരുന്നത്. പിന്നീട് ബന്ധുക്കൾ താത്കാലിക പരിപാലനത്തിനായി എരൂരിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റിയിരുന്നു.
വയോധികയെ കാണാനെത്തിയ സഹോദരിയും മകനും ചുണ്ട് പൊട്ടിയ നിലയിലാണ് അവരെ കണ്ടത്. അന്ന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വയോധിക ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് “വീണ് പരിക്കേറ്റു” എന്ന പേരിൽ അവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ ചികിത്സയ്ക്കിടെ, ഡോക്ടർ ചോദിച്ചപ്പോഴാണ് വയോധിക തന്റെ മേൽ ഉണ്ടായ മർദനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ വാരിയെല്ല് പൊട്ടിയതും സ്ഥിരീകരിച്ചു.
വിവരം ലഭിച്ചതോടെ ഹിൽ പ്യാലസ് പോലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.വിദഗ്ധ ചികിത്സയ്ക്കായി വയോധികയെ പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃദ്ധയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു.
















