മനുഷ്യസ്‌നേഹത്തെയും കലാസമർപ്പണത്തെയും ലോകമെന്ന വേദിയിൽ പ്രതിനിധീകരിക്കുന്ന നടനും സംവിധായകനും എഴുത്തുകാരനും ചലച്ചിത്ര കലാ പരിശീലകനും ഛായാഗ്രാഹകനും ലോക റെക്കോര്‍ഡ് ജേതാവുമാണ് ജോയ് കെ. മാത്യു. മനുഷ്യസ്‌നേഹവും കലാസൃഷ്ടിയിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയും ചേര്‍ന്ന ഒരു യാത്രയാണ് അദ്ദേഹത്തിന്റേത്. സിനിമ, സംഗീതം, ഡോക്യുമെന്ററി, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ തനിക്കെന്ത് ചെയ്യാമെന്ന് ചിന്തിക്കുക മാത്രമല്ല, പ്രവര്‍ത്തിയിലൂടെ തെളിയിക്കുക കൂടി ചെയ്ത വ്യക്തിയാണ് അദ്ദേഹം. ഒരു ജീവിതം മുഴുവന്‍ സമൂഹ നന്മയ്ക്കുതകുന്ന മൂന്ന് മിനിറ്റ് മുതല്‍ രണ്ടര മണിക്കൂര്‍ വരെയുള്ള 19 ചിത്രങ്ങള്‍,കഥയെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ചഭിനയിച്ച ഒരു സന്ദേശ ചലച്ചിത്രകാരന്‍.
മക്കളുടെ ലോക റെക്കോര്‍ഡ് – അച്ഛന്റെ പരിശീലനഫലം
ജോയ് കെ. മാത്യുവിന്റെ മക്കളായ ആഗ്‌നസ് ജോയിയും തെരേസ ജോയിയും, ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ദേശീയ ഗാനങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനവും ഗവേഷണവും നടത്തി പൂര്‍ണ്ണമായി മനഃപാഠമാക്കി, ദേശീയ ഗാനത്തിലൂടെ ലോകമനുഷ്യരെയൊന്നിപ്പിക്കുന്ന അപൂര്‍വ ദൗത്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി മാറി. ഈ മഹത്തായ യാത്രയ്ക്ക് പ്രചോദനമായത് അവരുടെ പിതാവായ ജോയ് കെ. മാത്യുവിന്റെ നേരിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും സ്‌നേഹപൂര്‍വ്വമായ പരിശീലനവുമാണ്. ലോകത്തിലെ എല്ലാ ദേശീയഗാനങ്ങളും മനഃപാഠമായി പാടിയതിലൂടെ, ആഗ്‌നസ് ജോയിയും തെരേസ ജോയിയും വേറിട്ട ലോക റെക്കോര്‍ഡും സ്വന്തമാക്കി-ഇത്തരമൊരു നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ സഹോദരിമാരായി അവര്‍ പുതു ചരിത്രമെഴുതി. അവരുടെ വിജയം വീടിന്റെ ചുവരുകള്‍ കടന്ന് ലോകത്തിന് അഭിമാനഗീതമായി മുഴങ്ങി.അത് ഒരു കുടുംബത്തിന്റെ നേട്ടമല്ല-ഒരു ജനതയുടെ ഹൃദയതാളം പാടുന്ന ആത്മഗീതമാണ്. ലോകസമാധാനത്തിന്റെ ആകാശത്ത് ഉയര്‍ന്ന് വീശുന്ന മനുഷ്യസ്‌നേഹത്തിന്റെ പതാകയാണത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ മറ്റൊരു ലോക റെക്കോര്‍ഡ്
മക്കളുടെ അത്ഭുതകരമായ നേട്ടത്തിന് പിന്നാലെ, ജോയ് കെ.മാത്യുവിന്റെ പരിശീലനത്തില്‍ തന്നെ ഒന്‍പത് വയസ്സുകാരന്‍ അര്‍ഷാന്‍ അമീര്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകന്‍ എന്ന നിലയില്‍ പുതിയൊരു ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ‘ജനറേഷൻ ഗ്രീൻ’ എന്ന ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രാഹണം നിർവഹിച്ചതും ജോയ് കെ മാത്യു ആയിരുന്നു.

‘ചലച്ചിത്ര യാത്ര തുടരുന്നു’
ഓരോ ചിത്രങ്ങള്‍ക്കും നിശ്ചിത ഇടവേളകളുമുണ്ടായിരുന്നു.സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളും ആവലാതികളും നേരിട്ട് കണ്ടും കേട്ടും അറിഞ്ഞും പരിഹാരം നൽകാനുമായിരുന്നു അദ്ദേഹം ഇടവേളകള്‍ ഉപയോഗിച്ചിരുന്നത്.അതുകൊണ്ട് തന്നെ ശക്തമായ സന്ദേശത്തോടെയാണ് ഓരോ ഇടവേളകള്‍ക്ക് ശേഷവുമുള്ള ചിത്രങ്ങളും ഡോക്യൂമെന്ററികളും നിർമ്മിച്ചിരുന്നത്. നൊമ്പരവീണ,അഭയം,സഹനം, ദാനം,മരണാനന്തരം, കാണാക്കാഴ്ചകള്‍,ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍, ഡിപ്പെന്‍ഡന്‍സ്, ആറ്റന്‍ഷന്‍,ടുമോറോ, വട്ടിപ്പലിശ, അണ്‍ബ്രേക്കബിള്‍, ഗോസ്റ്റ്പാരഡെയ്സ്, പൗച്ച് ഓഫ് ലൈഫ് തുടങ്ങി നിരവധി ചിത്രങ്ങളും സേവ്യര്‍ ഓഫ് ട്രീസ്, പുനര്‍ജ്ജനി തേടുന്ന പാര്‍വ്വതി പുത്തനാര്‍, മദര്‍ തെരേസയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ‘ ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്സ് ‘, സല്യൂട്ട് ദി നേഷന്‍സ് എന്നീ ഡോക്യുമെന്ററികളും എഴുതുകയും നിര്‍മ്മിക്കുകയും സംവിധാനം നിര്‍വ്വഹിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു. ഓരോ ചിത്രങ്ങളും ആധുനികതയ്ക്ക് പിറകെ പായുന്ന യുവതലമുറയെ ധാര്‍മിക മൂല്യങ്ങളുടേയും കുടുംബ ബന്ധങ്ങളുടെയും പ്രാധാന്യവും പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങളും ഓര്‍മിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
ഊര്‍ജം പകര്‍ന്ന് മദര്‍ തെരേസ
ജോയ്.കെ.മാത്യുവിന്റെ സാമൂഹിക കാഴ്ചപ്പാടിന് ഊര്‍ജ്ജം പകര്‍ന്നത് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയായിരുന്നു. മദര്‍ തെരേസ രോഗാതുരയായപ്പോള്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് മദറിനെക്കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷം. മരണമില്ലാത്ത ലോകത്തേക്ക് യാത്രയാകുന്നതിന് ഏതാനും നാളുകള്‍ക്കുമുമ്പ് മദര്‍ ആശ്ലേഷിച്ചനുഗ്രഹിച്ച നിമിഷംമുതല്‍ ആ സാന്നിദ്ധ്യം ഇന്നും ഒപ്പമുണ്ടെന്ന് ജോയ് കെ.മാത്യു വിശ്വസിക്കുന്നു.
പുരസ്‌കാരങ്ങള്‍*ലോക റെക്കോര്‍ഡുകള്‍
സന്ദേശ ചലച്ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും അനവധി നിരൂപക പുരസ്‌കാരങ്ങളും രാജ്യാന്തര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘ദി ഡിപ്പന്‍ഡന്‍സ് ‘ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ ബഹുമതിയും ജോയ് കെ.മാത്യുവിന് ലഭിച്ചിട്ടുണ്ട്.
ലോക സമാധാനത്തിനായി 75 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളെ അണിനിരത്തി ഡോക്യുമെന്ററി
ചരിത്രത്തിലാദ്യമായി ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 75 ലധികം രാജ്യങ്ങളിലെ പ്രമുഖരെയടക്കം ഉള്‍പ്പെടുത്തി, ലോക സമാധാനവും ദേശീയഗാനവും എന്ന വിഷയത്തെ ആസ്പദമാക്കി ജോയ് കെ. മാത്യു നിര്‍മ്മിച്ച് സംവിധാനം ചെയ്ത ഡോക്യുമെന്ററി, ലോക റെക്കോര്‍ഡ് നേടിയതോടൊപ്പം അനവധി രാജ്യാന്തര അംഗീകാരങ്ങളും നേടി. ”കലയുടെ തൂവലില്‍ അദ്ദേഹം വരച്ചത് – മതങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറമുള്ള ഒരു മനുഷ്യഹൃദയമാണ്. ഓരോ ചിത്രങ്ങളും സംസാരിച്ചത് സമാധാനത്തിന്റെ നിസ്വനഭാഷയിലാണ്. ഒരു കലാകാരന്‍ മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ ദൂതനായി അദ്ദേഹം ലോകത്തെ സ്പര്‍ശിച്ചു. ഒരു കൃതിയില്‍ ഒതുങ്ങാതെ, മനുഷ്യരുടെ ഐക്യം എന്ന ആശയം അദ്ദേഹം ലോകത്തിന് പകര്‍ന്നു – അതാണ് ലോക റെക്കോര്‍ഡിലേക്കുയര്‍ന്നത്.” ‘സല്യൂട്ട് ദി നേഷൻസ് ‘എന്ന ഈ ഡോക്യുമെന്ററിയുടെ ഛായാഗ്രാഹണം നിർവഹിച്ചതും ജോയ് കെ മാത്യു ആയിരുന്നു.

ഓസ്ട്രേലിയയില്‍ ചലച്ചിത്ര രംഗത്തെ സാന്നിധ്യം
കലാസാഹിത്യരംഗത്ത് മികവിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്ന പതിനായിരങ്ങള്‍ ഓസ്ട്രേലിയന്‍ മലയാളികളിലുണ്ട്. എന്നാല്‍, തങ്ങളുടെ അഭിരുചികളും കഴിവുകളും വികസിപ്പിക്കാനോ പ്രകടമാക്കാനോ അവര്‍ക്കുള്ള അവസരങ്ങള്‍ വളരെ പരിമിതമാണ്. ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ മാത്രമാണ് ലഭിക്കുന്ന ചെറിയ വേദികള്‍. ഈ പരിമിതികള്‍ മറികടന്ന്, ഓസ്ട്രേലിയയിലെ മലയാളി കലാകാരന്മാരുടെ മികവുകള്‍ക്ക് പ്രകാശനം നല്‍കാനും ചലച്ചിത്ര-കലാരംഗത്ത് അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമായി,ജോയ് കെ.മാത്യു വ്യക്തമായ ദൂരദര്‍ശനത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അങ്ങനെ,കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ആദ്യമായി ചലച്ചിത്രകലാ പരിശീലനം സംഘടിപ്പിച്ച്, അനേകം പേരെ സിനിമാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ മലയാള സിനിമാ മേഖലയ്ക്ക് സമാനമായ ഒന്ന് ഓസ്ട്രേലിയയിലും വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിലേയും ഓസ്ട്രേലിയയിലേയും കലാപ്രവര്‍ത്തകര്‍ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളി കലാകാരന്മാര്‍ക്കും ഭാവിയില്‍ പിന്തുടരാവുന്ന മാതൃക കൂടിയാണ്.ഓസ്ട്രേലിയയിലെ മലയാളി കലാപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലുള്ള സിനിമാ പ്രവര്‍ത്തകരെയും ഓസ്ട്രലിയന്‍ ചലച്ചിത്ര താരങ്ങളെയും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ഇംഗ്ലീഷ് സബ്ടൈറ്റിലോടു കൂടി ഓസ്ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടെ ഓസ്ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറും.ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൃത്യവും വ്യക്തവുമായ ലക്ഷ്യത്തോടെ ഇങ്ങനെയൊരു ചലച്ചിത്ര സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നത്.

ഓസ്ട്രേലിയയില്‍ ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്ര നിര്‍മാണം – ‘ഗോസ്റ്റ് പാരഡൈസ്’
ഓസ്ട്രേലിയന്‍ മലയാളി കലാകാരന്മാര്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംഘടിപ്പിച്ച ചലച്ചിത്രകലാ പരിശീലനത്തിന് ശേഷം,ആ പരിശീലനത്തില്‍ പങ്കെടുത്തവരേയും, കേരളത്തിലെ മലയാള ചലച്ചിത്ര നടീനടന്മാരേയും,ഓസ്ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തി’ഗോസ്റ്റ് പാരഡൈസ്’ എന്ന ആദ്യ മലയാള ചലച്ചിത്രം നിര്‍മ്മിച്ചു.സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ അവസാനം പ്രദര്‍ശനത്തിനെത്തും.ഈ ചിത്രത്തിന്റെ കഥ, സംവിധാനവും നിര്‍മ്മാണവും മാത്രമല്ല കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നതും ജോയ് കെ.മാത്യു ആണ്.
ആംലാ – ഓസ്ട്രേലിയയിലെ ആദ്യ മലയാളം ചലച്ചിത്ര സംഘടന
ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട അസോസിയേഷന്‍ ഓഫ് മൂവി ലവേഴ്‌സ് ഓസ്ട്രേലിയ (ആംലാ) – കേരളത്തിന് പുറത്തായി രൂപീകരിച്ച ആദ്യ മലയാള ചലച്ചിത്ര സംഘടനയാണ്. ഓസ്ട്രേലിയയിലെ മലയാളി കലാകാരന്മാര്‍ക്കും, സിനിമയെ സ്നേഹിക്കുന്നവര്‍ക്കും, സിനിമയില്‍ സജീവമായി പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കൂട്ടായ്മ ഒരു പുതിയ പ്രതീക്ഷയുടെ വാതിലാണ് തുറക്കുന്നത്. സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, നാടകോത്സവങ്ങള്‍, റിയാലിറ്റി ഷോകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും പ്രദര്‍ശനവും , മലയാള സിനിമാ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുക , കേരളത്തിലും മറ്റു രാജ്യങ്ങളിലും നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഓസ്ട്രേലിയയില്‍ സിനിമ നിര്‍മ്മിക്കാന്‍ ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുക തുടങ്ങിയവയാണ് ആംലായുടെ ലക്ഷ്യങ്ങള്‍. കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി, ഓസ്ട്രേലിയയില്‍ ആദ്യമായി അന്താരാഷ്ട്ര മലയാളം ഫിലിം ഫെസ്റ്റിവല്‍ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തില്‍ ആംലാ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഈ സംഘടനയുടെ സ്ഥാപകനും നിലവിലെ പ്രസിഡന്റും ജോയ് കെ. മാത്യു ആണ്.
ക്വീന്‍സ്ലാന്‍ഡിലെ സ്‌കൂള്‍- കോളേജുകളില്‍ ചലച്ചിത്ര കലാ പരിശീലനം
ഐക്യ രാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്‌ട്രേലിയ ക്വീന്‍സ്ലാന്‍ഡ് ഡിവിഷന്‍ സ്‌കൂള്‍ കോളേജ് തലത്തില്‍ കാലാവസ്ഥ വ്യതിയാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും സംഘടിപ്പിച്ചിരുന്ന ചലച്ചിത്ര കലാ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ജോയ് കെ. മാത്യു ആയിരുന്നു.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ലളിതവും ഉറച്ചതുമാണ്-
“സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ആരുടേയും അനുമതി ആവശ്യമില്ല; അവ സാക്ഷാത്കരിക്കാൻ ധൈര്യം മാത്രം മതി.
എനിക്കു നല്ലതെന്ന് തോന്നുന്നത്, അറിയാവുന്ന രീതിയിൽ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ.”ജോയ് കെ. മാത്യുവിന്റെ ഈ പാദവാക്യം
അദ്ദേഹത്തിന്റെ കലാപ്രവർത്തന തത്ത്വചിന്തയെ വ്യക്തമായി പ്രകടിപ്പിക്കുന്നു.ദൈവവിശ്വാസവും മാനുഷിക മൂല്യങ്ങളും ചേര്‍ന്ന കലാഭാവന!’Art for Humanity, Cinema for Change’എന്ന ആത്മസത്യത്തില്‍ നിന്നുയര്‍ന്ന ഒരു സ്രഷ്ടാവ് ആണ് ജോയ്.കെ.മാത്യു. ഒരു ജീവിതം മുഴുവന്‍ സന്ദേശ ചലച്ചിത്രങ്ങള്‍ക്കായും സമൂഹ നന്മയ്ക്കായും മാറ്റി വച്ച മനുഷ്യ സ്‌നേഹി…
കുടുംബം
ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ സൈനികനായ കെ. ജെ. മാത്യുവിന്റെയും പരേതയായ മേരി മാത്യുവിന്റെയും നാല് മക്കളില്‍ മൂത്തവനാണ് ജോയ്.സഹോദരിമാര്‍ ജെസ്സി, ജോളി, ജിജി എന്നിവരാണ്. ഭാര്യ ജാക്വലിന്‍ ഓസ്‌ട്രേലിയയില്‍ രജിസ്റ്റേര്‍ഡ് നഴ്സാണ്. മക്കളായ ആഗ്‌നസ് ജോയിയും തെരേസ ജോയിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികളാണ്. സിനിമയിലോ സന്നദ്ധപ്രവര്‍ത്തനങ്ങളിലോ ആയാലും,ഭാര്യയും മക്കളും എല്ലായ്‌പ്പോഴും പൂര്‍ണ്ണ പിന്തുണയോടെ ജോയിക്ക് ഒപ്പമുണ്ട്.സിനിമയും ഡോക്യുമെന്ററി നിര്‍മ്മാണഘട്ടങ്ങളിലും തെരേസയും ആഗ്‌നസും ജോയ് കെ. മാത്യുവിന്റെ വിശ്വസ്ത സഹായിമാരാണ്.കുടുംബസമേതം ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ജോയ് കെ. മാത്യുവിന് കരുത്തും പ്രചോദനവും നല്‍കുന്നത്,എല്ലാ ശ്രമങ്ങളിലും ഒപ്പമുണ്ടാകുന്ന ഭാര്യയുടെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ലോകസമാധാനത്തിനും മാനവ പുരോഗതിക്കുമുള്ള ഒരു പ്രതിബദ്ധ ജീവിതം
ഓസ്ട്രേലിയയില്‍ താമസിച്ചുകൊണ്ട്, താന്‍ നിലനില്‍ക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും മൂല്യങ്ങളും പൂര്‍ണ്ണമായി മാനിച്ച്, ലോക സമാധാനത്തിനും മനുഷ്യന്റെ പുരോഗതിക്കുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു കലാകാരനാണ് ജോയ് കെ.മാത്യു.അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായ പ്രശസ്തിക്കല്ല – മനുഷ്യരാശിയുടെ ഉണര്‍വിനും ഐക്യത്തിനുമാണ്. ‘ലോകത്ത് പലതും ആദ്യം ആരംഭിച്ച് വിജയകരമായി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിക്കുന്ന ജോയ് കെ.മാത്യു,’ഗോസ്റ്റ് പാരഡൈയ്‌സിന് ശേഷം വീണ്ടും അതുല്യമായ മറ്റൊന്ന്, ഇന്ത്യയെയും ഓസ്ട്രേലിയയെയും ബന്ധിപ്പിക്കുന്ന പുതിയ സൃഷ്ടികളിലൂടെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്. അനേകര്‍ക്ക് പ്രചോദനമാകുന്ന ആ പദ്ധതിയുടെ വരവിനായി നമുക്ക് കാത്തിരിക്കാം. ആ മഹത്തരമായ യാത്രയുടെ ഭാഗമാകാന്‍.അതോടൊപ്പം,’ഗോസ്റ്റ് പാരഡൈസ്’ എന്ന സ്വപ്ന സിനിമയെ ഒരു ഉജ്ജ്വല വിജയമാക്കാന്‍ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.”
ഇത്തരത്തിലുള്ള വ്യക്തികളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് ഓരോ പൗരന്റെയും കടമയാണ്.കാരണം,ജോയ് കെ.മാത്യുവിനെ പോലുള്ളവര്‍ – മനുഷ്യകുലത്തിനായി ജീവിക്കുന്നവര്‍ – അവരെ പിന്തുണക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
പിആർഒ : പി.ആർ. സുമേരൻ
















