കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ലളിതവും കാര്യക്ഷമവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. ജില്ലയിലെ പൊതുനിരീക്ഷകനായി ജോസഫ് തോമസ് ഐഎഫ്എസിനെ കമ്മീഷൻ നിയോഗിച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ചെലവുകൾ മേൽനോട്ടം വഹിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേകം ചെലവ് നിരീക്ഷകരെ നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് അല്ലെങ്കിൽ അതിൽപ്പരം പദവിയിലുള്ളവരെയാണ് ഈ ചുമതലയ്ക്കായി തിരഞ്ഞെടുത്തത്. നവംബർ 25 മുതൽ ജില്ലയിൽ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ ഇവർക്ക് ചുമതല തുടരും.
ചെലവ് നിരീക്ഷകർ: വി.ശ്യാം ജോയിന്റ് സെക്രട്ടറി ഐപിആർഡി (വടകര, തോടന്നൂർ ബ്ലോക്കുകൾ, വടകര, പയ്യോളി മുനിസിപ്പാലിറ്റികൾ), രാജേഷ് അന്തോളി, ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (തൂണേരി, കുന്നുമ്മൽ ബ്ലോക്കുകൾ), എ.സി.ഉബൈദുല്ല ജോയിൻ്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (ബാലുശ്ശേരി, പേരാമ്പ്ര ബ്ലോക്കുകൾ), ടി.എസ്.പ്രവീൺ കുമാർ ജോയിന്റ് സെക്രട്ടറി, പിആന്റ്ആർഡി (കൊയിലാണ്ടി മുനിസിപ്പാലിറ്റി, പന്തലായനി, ചേളന്നൂർ, മേലടി ബ്ലോക്കുകൾ), സി.അജിത്ത് കുമാർ ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകൾ, കൊടുവള്ളി, മുക്കം മുനിസിപ്പാലിറ്റികൾ), ആർ.പ്രദീപ് കുമാർ ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് (കോഴിക്കോട് കോർപറേഷൻ, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കോഴിക്കോട് ബ്ലോക്ക്).
ചെലവ് നിരീക്ഷകരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.