നാദാപുരം: ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്ന യുവാവ് വളയത്ത് എംഡിഎംഎ മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി. ചോമ്പാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ അന്വേഷണം നേരിടുന്ന ജാതിയേരി മാന്താറ്റിൽ വീട്ടിൽ അജ്‌മൽ (ചാമ അജ്‌മൽ – 30) ആണ് അറസ്റ്റിലായത്.
നാദാപുരം ഡിവൈഎസ്‌പിയുടെ സ്ക്വാഡും വളയം പോലീസും ചേർന്ന് അജ്‌മൽ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കിടക്കയ്ക്ക് താഴെ മറച്ചുവെച്ച നിലയിൽ 610 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ അജ്‌മലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
















