നടി സ്വാസികയും സുഹൃത്തുക്കളും ചേർന്ന് കളിച്ച ഡാൻസ് വീഡിയോ വൈറലാകുകയാണ്. നടിമാരായ സരസ്വതി മേനോനും വസുന്ധരയും സ്വാസികയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്.
വൈറലാകുന്ന ബിജിഎമ്മിനൊപ്പമാണ് സ്വാസിക നൃത്തം ചെയ്യുന്നത്. നടിമാരായ സരസ്വതി മേനോനും വസുന്ധരയും സ്വാസികയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. ‘സർട്ടിഫൈഡ് ഭ്രാന്തർ, സർട്ടിഫൈഡ് അല്ലാത്ത നർത്തകർ’ എന്ന അടിക്കുറിപ്പോടെയാണ് സ്വാസിക വിഡിയോ പങ്കുവച്ചത്. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.
ഷൂട്ടിങ്ങിനിടയിൽ കാരവാനിൽ വച്ച് പകർത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാകുന്നത്. സ്വാസികയുടെ ഭർത്താവും നടനുമായ പ്രേം വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചിട്ടുണ്ട്.
നടൻ ഹരീഷ് ഉത്തമന്‍ ചിരിക്കുന്ന രണ്ട് ഇമേജികളാണ് വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഹരീഷിന്റെ കമന്റിന് മറുപടിയായി ‘പവർ അല്ലെ’ എന്ന് സ്വാസിക ചോദിക്കുകയും ‘ഫയർ’ ആണെന്ന് അദ്ദേഹം ഉത്തരം പറയുകയും ചെയ്തത് കാണാം.
















