കാസർകോട് വെസ്റ്റ് എളേരി വരക്കാട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി നാസർ എന്നിവരാണ് മരിച്ചത്.
ജെയ്സണും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്കാണ് വണ്ടി മറിഞ്ഞത്. പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്.
ഇറക്കത്തിൽ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.















