കൊയിലാണ്ടി: ദർശനമുക്ക് വളാശ്ശേരി താഴയിൽ നടന്ന കുടുംബ അതിക്രമം പ്രദേശവാസികളെ നടുക്കി. വീട്ടിലെ തർക്കത്തിനിടെ മകൻ സുഭാഷ് (35) അമ്മ മാധവിയെ (65) കൊടുവാൾ കൊണ്ട് ആക്രമിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ആക്രമണസമയത്ത് സുഭാഷ് ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അമ്മയുടെ തലക്ക് പിന്നിലായാണ് ഗുരുതരമായ മുറിവ് പറ്റിയിരിക്കുന്നത്.
പരിക്കേറ്റ മാധവിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെയുള്ള പരിശോധനകൾക്ക് ശേഷം ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















