കോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ സമർപ്പണം തിങ്കളാഴ്ച സജീവമായി. മൊത്തം 108 സ്ഥാനാർത്ഥികൾ പത്രിക നൽകി. ഇവരിൽ 47 പുരുഷന്മാരും 61 സ്ത്രീകളും ഉൾപ്പെടുന്നു. ആകെ 160 നാമനിർദ്ദേശപത്രികകളാണ് വരണാധികാരികൾക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്.
മുനിസിപ്പാലിറ്റികളിൽ, കൊയിലാണ്ടിയിൽ രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ ആറ് പേർ പത്രിക സമർപ്പിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിൽ ഒരു പുരുഷ സ്ഥാനാർത്ഥി മാത്രമാണ് പത്രിക നൽകിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്തിനായി ഒരു പത്രിക ഇന്നലെ ലഭിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ വളയം- 3, മരുതോങ്കര- 2, വില്യാപ്പള്ളി-1, മണിയൂര്‍-21, കീഴരിയൂര്‍-12, മേപ്പയൂര്‍-3, ചെറുവണ്ണൂര്‍-1, കൂത്താളി-1, ബാലുശ്ശേരി- 13, ഉള്ള്യേരി-3, അരിക്കുളം-17, ചെങ്ങോട്ടുകാവ്-12, കക്കോടി-1, കാക്കൂര്‍-7, തലക്കുളത്തൂര്‍-2, ചാത്തമംഗലം-1 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം.
















