കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടാൽ ഉടൻ വിവരം നൽകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായി പ്രത്യേക ഫോൺ നമ്പറുകളും വകുപ്പു പുറത്തിറക്കി.
പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ താഴെപ്പറയുന്ന നമ്പറുകളിൽ വിവരം നൽകാം:
0495-2371916, 9947405454, 9744067108, 9747100228.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ക്രമശുദ്ധിയും ഉറപ്പാക്കുന്നതിനാണ് വിഭാഗത്തിന്റെ നിർദേശം. പൊതുജനങ്ങളുടെ സജീവ സഹകരണം നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.
















