വൈക്കത്ത് കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി ബൈക്ക് യാത്രകയായ യുവതിക്ക് ധാരുണാന്ത്യം ഭർത്താവിന് ഗുരുതര പരിക്ക്.
തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ (ഉഴുത്തേൽ) ആശാ പ്രമോദ് (46) ആണ് മരിച്ചത്.ചാലപ്പറമ്പ് എക്സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് പ്രമോദ് സുഗുണൻ (50) നെ ഗുരുതര പരിക്കുകളോടെ വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. ബൈക്കിന് പിന്നാലെ അതെദിശയിൽ പോകുകയായിരുന്നു കണ്ടെയ്നർ ലോറി എതിരെ വരികയായിരുന്ന മറ്റൊരു കാറിനെ വേഗത്തിൽ മറികടക്കുന്നതിനിടെ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. യുവതി കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു. യുവതിയെയും കൊണ്ട് കണ്ടെയ്നർ 50 മീറ്ററോളം റോഡിലൂടെ നിരക്കിക്കൊണ്ട് പോയാണ് നിന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.
















