ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തിയതിനാലാണ് കേസിൻ്റെ നടപടികൾ കൊല്ലം കോടതിയിലേക്ക് മാറ്റിയത്.
സ്വർണ്ണപ്പാളികളെ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. സ്വർണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കണ്ടെത്തൽ.
എന്നാൽ, ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് മുരാരി ബാബു കോടതിയിൽ വ്യക്തമാക്കിയത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
















