ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ശക്തമായ പിന്തുണ ഉറപ്പാക്കുന്നതിനായി വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.പി. കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എൻ.കെ. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സതി എൻ.കെ എന്നിവരുടെ വിജയ ലക്ഷ്യത്തോടെ ആണ് കമ്മിറ്റി പ്രവർത്തനമരങ്ങേറുക.
ചാത്തം കണ്ടിയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വള്ളിൽ ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. കണ്ടോത്ത് കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, അനിൽ ആയഞ്ചേരി, സ്ഥാനാർത്ഥി വി.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു.
കമ്മിറ്റിയിലെ ഭാരവാഹികളായി ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡണ്ട്),കണ്ടോത്ത് കുഞ്ഞിരാമൻ (സെക്രട്ടറി), കെ. കുഞ്ഞിപൊക്കൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
















