വടകര: വടകര നഗരസഭ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് രണ്ട് വാർഡുകളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. നഗരസഭയിലെ 30-ാം വാർഡ് ചന്ദനം പറമ്പിൽ സിപിഎം നേതാവ് എം.പി. ശോഭയും 40-ാം വാർഡ് അഴിത്തലയിൽ ഐഎൻഎൽ പ്രതിനിധി അർഷിന സുബൈറയും മത്സരിക്കും.
മൊത്തം 48 അംഗ കൗൺസിലിലേക്ക് ഇന്നലെ വരെ എൽഡിഎഫ് 44 സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച രണ്ട് പേരുകളോടെ പ്രഖ്യാപനം 46 ആയി. ഇനി 45, 46 വാർഡുകളിലെ സ്ഥാനാർത്ഥി പട്ടിക മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്.
















