കോഴിക്കോട് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച വി എം വിനുവിന്‍റെ പേര് ഇനി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നത് അസാധ്യമാകും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 12 വരെ സമയം അനുവദിച്ചിട്ടും വിനു അപേക്ഷ നൽകിയില്ല.
സമയം കഴിഞ്ഞതിനാല്‍ പേര് ചേര്‍ക്കല്‍ അസാധ്യമെന്ന് തദ്ദേശ ജോയിന്‍റ് ഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ ജില്ലാ കളക്ടർ ഇന്ന് തീരുമാനമെടുക്കും. ഡിസിസി നേതൃത്വം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയും പരിഗണിച്ചേക്കും.
2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വി എം വിനു 2025 ലെ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും തദ്ദേശ ജോയിന്‍റ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2020ൽ എട്ടാം ഡിവിഷനായ മലാപറമ്പിലെ നാലാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തെന്നായിരുന്നു വി.എം.വിനുവിന്‍റെ വാദം.
















