അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ, വിജയ് നെല്ലിസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വേറെ ഒരു കേസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ബഹുമാനവും സ്നേഹവുമുള്ള നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. സമകാലീന സമൂഹത്തിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് വേറെ ഒരു കേസ്. ചിത്രത്തിന് ശിവൻകുട്ടി സാറും ആശംസകൾ നേർന്നു.
ഒരു പരീക്ഷണ ചിത്രമയാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്. ഷെബി ചൗഘടിന്റെ മുൻ ചിത്രങ്ങളായ ടൂറിസ്റ്റ് ഹോം, കാക്കിപ്പട തുടങ്ങിയ സിനിമകൾ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച ചിത്രങ്ങളായിരിന്നു. ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് വേറെ ഒരു കേസ് പ്രൊഡ്യൂസ് ചെയ്യുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്.
ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംഗ് അമൽ ജി സത്യൻ. സംഗീതം ആന്യ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി. ആർ. ഒ. : ബിജിത്ത് വിജയൻ
CONTENT HIGH LIGHTS; “Were Oru Kes” is the latest film directed by Shebi Chaughat after the film Kakkipada.
















