കോഴിക്കോട്: പതിനൊന്നാം മൈൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ 18 കാരിയായ വിദ്യാർത്ഥിനി ദാരുണമായി മരണപ്പെട്ടു. ആരാമ്പ്രം എകരൂൽ സ്വദേശിനി ബഫ ഫാത്തിമയാണ് (18) അപകടത്തിൽ ജീവൻ നഷ്ടമായത്.
അപകടം നടന്ന ഉടൻ തന്നെ ബഫ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















