പുറമേരി: തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി പുറമേരി പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൊത്തം 19 വാർഡുകളിലുള്ള മത്സരത്തിൽ സിപിഎം 16 സീറ്റുകളിൽ, സിപിഐ ഒരു സീറ്റിൽ, ആർജെഡി ഒരു സീറ്റിൽ, എൻസിപി ഒരു സീറ്റിൽ എന്നിങ്ങനെ സ്ഥാനാർഥികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
വാർഡ് 1 വാട്ടർ സൈറ്റ് എൻ.ഡി.സവിത (സിപിഎം), 2. ഹൈസ്‌കൂൾ സഞ്ജീവൻ കൂവേരി (സിപിഎം), 3. പോസ്റ്റ് ഓഫീസ് കടത്തനാട് മുകുന്ദൻ ഗുരുക്കൾ (സിപിഎം), 4 പുറമേരി തെരു സിനോജ് കുന്നത്ത് (സിപിഎം), 5 വിലാതപുരം ലീബ അത്യോടിത്താഴക്കുനി (സിപിഎം), 6. വിലാതപുരം സബ്സെന്റർ ടി.സുധീഷ് (സിപിഎം), 7 എളയടം ജിഷ എടക്കോട്ട് (സിപിഎം), 8. വട്ടപ്പൊയിൽ ടി.നാണു (എൻസിപി), 9. നടേമ്മൽ അൽക്ക അജിത് (സിപിഎം), 10നടക്കുമീത്തൽ ജിഷി.കെ (സിപിഎം), 11. ഹരിതവയൽ കൂടത്താങ്കണ്ടി സുരേഷ് (സിപിഎം), 12. പെരുമുണ്ടച്ചേരി സുമാലയം സുനിത (സിപിഐ), 13 കല്ലുംപുറം അനഘ.ആർ (സിപിഎം), 14 പെരകിൻ കാട് എൻ.കെ.സുധാകരൻ (സിപിഎം), 15 കുനിങ്ങാട് സി. കെ.മനോൻ (സിപിഎം), 16 ആറാം വെള്ളി ടി.പി.നിമിഷ (സിപിഎം). 17 മുതവടത്തൂർ അഞ്ജു സുമേഷ് (ആർജെഡി). 18 നിടിയപാറ ധരിക പുതിയോട്ടു മീത്തൽ (സിപിഎം), 19 കോവിലകം സുരേഷ് പുതിയോട്ടിൽ (സിപിഎം).
















