വടകര: ആയഞ്ചേരി പഞ്ചായത്തിലെ തദ്ദേശതിരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 18 വാർഡുകളിൽ സിപിഎം 12 സീറ്റിലും, സിപിഐ 2 സീറ്റിലും, കോൺഗ്രസിന് 1 സീറ്റിലും, എൻസിപിക്ക് 1 സീറ്റിലും, ആർജെഡിക്ക് 1 സീറ്റിലും സ്ഥാനാർഥികളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മുക്കടത്തും വയൽ വാർഡിൽ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയെയാണ് ഇറക്കിയിരിക്കുന്നത്.
സ്ഥാനാർഥികൾ വാർഡ് 1 മിടിയേരി റീജ നെല്ലിയോട്ട് (സിപിഎം), 2 അഞ്ചുകണ്ടം കെ.പി.ഉഷ (സിപിഎം), 3 കീരിയങ്ങാടി എൻ.എം.വിമല (സിപിഐ), 4 തണീർപന്തൽ രാധ.എം ചാലിൽ (സിപിഎം), 5 കടമേരി പി.കെ.ബിന്ദു (സിപിഎം), 6 കാമിച്ചേരി രജീഷ് മലമൽ (സിപിഎം), 7 മുക്കടത്തും വയൽ കെ.ജസീന (സ്വതന്ത്ര), 8 തറോപൊയിൽ കരീം പിലാക്കി (കോൺഗ്രസ്), 9 പന്തപൊയിൽ കെ.വിനീത് കുമാർ (സിപിഎം), 10 കുറ്റ്യാടിപൊയിൽ കുനീമ്മൽ സന്തോഷ് (സിപിഎം), 11 നാളോംകോറോൽ വി.പി.കുമാരൻ (എൻസിപി), 12 കടമേരി വെസ്റ്റ് ബി.എം.ലെനില (സിപിഎം), 13 കീരിയങ്ങാടി സൗത്ത് കെ.ഐശ്വര്യ (സിപിഎം), 14
മംഗലാട് ഇ.പി.കുഞ്ഞബ്‌ദുള്ള (സിപിഎം),15 പൊയിൽ പാറ സജിന പുളിനാവുമ്മൽ (സിപിഎം), 16 കുറ്റിവയൽ ടി.പി.ദാമോദരൻ (സിപിഎം), 17 കച്ചേരി പറമ്പ് പി.കെ.ബാലൻ (ആർജെഡി), പൊൻമേരി സുധ സുരേഷ് (സിപിഐ).
















