തലശ്ശേരി സ്റ്റൈലിൽ മീൻ തല മുളകിട്ടത് കൂട്ടിയിട്ടുണ്ടോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
സാൽമൺ തല – അരക്കിലോ
വെളിച്ചെണ്ണ – 3 ടീസ്പൂൺ
ഉലുവ – 1ടീസ്പൂൺ
സവാള – പകുതി
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടീസ്പൂൺ
തക്കാളി – 1 വലുത്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മുളക് പൊടി – 3- 4 ടീസ്പൂൺ
വാളൻ പുളി – ചെറുനാരങ്ങ വലിപ്പത്തിൽ
കറിവേപ്പില
ഉപ്പ്
തയാറാക്കുന്ന വിധം :
ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് ഉലുവ ഇട്ട് പൊട്ടിക്കുക. ഈ സമയം ചെറു ചൂടുവെള്ളത്തിൽ പുളി കുതിരാൻ ഇട്ട് വെക്കണം. ഉലുവ പൊട്ടിയാൽ സവാളയിട്ട് വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് നന്നായി റോസ്റ്റ് ചെയ്യുക. തക്കാളി ചേർത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞതിന് ശേഷം പുളി പിഴിഞ്ഞത് ചേർക്കുക ( 3 പ്രാവശ്യം കുറേശെ വെള്ളം ചേർത്ത് പിഴിഞ്ഞ് എടുക്കണം ). കറിവേപ്പില ചേർക്കുക. നന്നായി തിളപ്പിക്കുക. തലക്കഷ്ണങ്ങളും ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക.
















