യുവ നടനും പ്രോഗ്രാം ആങ്കറുമായ രാജേഷ് കേശവിനെ കുറിച്ചുള്ള വിവരങ്ങള്‍ കുറച്ചു നാളുകളായി ഇല്ലായിരുന്നു. സിനിമാ മേഖലയില്‍ നിരവധി മാറ്രങ്ങളും ചരിത്രങ്ങളും, വിഷയങ്ങളും മാറിമാറി വന്നു. അതൊന്നും അറിയാതെ നിശ്ചലമായി ഇപ്പോഴും കിടക്കയില്‍ തന്നെയാണ് രാജേഷ് കേശവ്. ആശുപത്രിയിലെ വിവരങ്ങളും, ചികിത്സയെ കുറിച്ചുള്ള അപ്‌ഡേഷനുകളും, രോഗം ഭേദമാകുന്നതിന്റെ ലക്ഷണങ്ങളുമെല്ലാം അറിയുന്നത്, രാജേഷ് കേശവിന്റെ ഉറ്റ ചങ്ങാതിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ഇതാ വെല്ലൂരിലെ ചികിത്സയുടെ ദിവസക്കണക്കും, രാജേഷ് കൃഷ്ണയുമായി പങ്കുവെച്ച വിഷേഷങ്ങളും അറിയിച്ച്, വീണ്ടും പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഒരു വിതുമ്പലോടെയല്ലാതെ, ആ പോസ്റ്റ് വായിച്ചു തീര്‍ക്കാനാവില്ല. രാജേഷ് കൃഷ്ണയെന്ന യുവ നടന്റെ ഇപ്പോഴത്തെ അവസ്ഥയെ, അത്രയേറെ ഹൃദയത്തില്‍ തൊട്ടാണ് പോസ്റ്റില്‍ വിവരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 24ന് ഞായറാഴ്ചയാണ് രാജേഷ് കേശവ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീണത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ട് ജീവന്‍ രക്ഷിക്കാനായി. വെന്റിലേറ്ററില്‍ ആയിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. അന്നുമുതല്‍ രാജേഷ് കൃഷ്ണയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരും പ്രീക്ഷയോടെ ഇരുന്നവരും കുറവല്ല. രാജേഷ് കൃഷ്ണയുടെ രോഗവും ചികിത്സയും, ആരോഗ്യ വിവരങ്ങളും അന്നുമുതല്‍ ഇടതടവില്ലാതെ പ്രതാപ് ജയലക്ഷ്മിയാണ് അറിയിക്കുന്നതും. വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ വന്നതിനു ശേഷമുള്ള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണെന്ന് പ്രതാപ് പറയുന്നു. വെല്ലൂരില്‍ ചികിത്സ തുടങ്ങിയിട്ട് രണ്ട് മാസമാകുന്നുവെന്നും രാജേഷിനെ ആക്ടീവ് ആക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുവെന്നും അതിന് ഫലം ഉണ്ടെന്നും പ്രതാപ് അറിയിക്കുന്നു.
പ്രതാപ് ജയലക്ഷ്മിയുടെ പോസ്റ്റ്
പ്രിയപ്പെട്ട രാജേഷ് Rajesh Keshav വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും ??.
അവന്‍ host ചെയ്ത,ലോക’ 300 കോടി ചിത്രമായി റെക്കോര്‍ഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മുക്ക രോഗ മുക്തനായി സിനിമയില്‍ സജീവമായതും, ലാലേട്ടന്‍ ഫാല്‍കെ അവാര്‍ഡ് മേടിച്ചതും ഞാന്‍ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ഒറ്റക്കൊമ്പന്‍ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീന്‍ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവന്‍ അറിഞ്ഞിട്ടില്ല. രാജേഷ് ഉഷാറായി വരുമ്പോള്‍ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് ശ്രീ സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്.രാജേഷ് അഭിനയിച്ച ഇന്നസന്റ് സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള വടക്കന്‍ തേരോട്ടം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവന്‍ മനസ്സിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇങ്ങിനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങള്‍ അവനെ active ആക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു.
അതിന്റെ ഒക്കെ result /response ഉണ്ട്, അത് അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ വന്നു അവനോടു സംസാരിക്കുന്നതും, ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസ്സുകള്‍ക്ക് നന്ദി ??
ശ്രീരാമന്‍ വനവാസത്തിനു ഇറങ്ങിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്‌നേഹത്തിനും കരുതലിനും,, ആത്മ സമര്‍പ്പണത്തിനും മുന്നില്‍ പകരം വെയ്ക്കാന്‍ ഈ ജന്മത്തില്‍ ഒന്നുമില്ല. ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം CMC യിലെ ഡോക്ടര്‍മാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നല്‍കുന്നു.
പ്രാര്‍ത്ഥനയും സ്‌നേഹവും തുടരുക.. പലരുടെയും സ്‌നേഹാന്വെഷണങ്ങള്‍ക്ക് കൃത്യമായി മറുപടി തരാന്‍ പറ്റാത്തതിന് ക്ഷമാപണം ??. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാന്‍ ആവില്ല.. വരും…എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിര്‍ക്കുന്ന നാളുകള്‍ക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി…സ്‌നേഹം.. പ്രാര്‍ത്ഥന ????
29 ദിവസങ്ങളായി കൊച്ചി ലേക്ഷോര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ കഴിഞ്ഞ മാസമായിരുന്നു എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റിയത്.വെന്നും അതിന് ഫലം ഉണ്ടെന്നും പ്രതാപ് അറിയിക്കുന്നു.
- ആരായിരുന്നു രാജേഷ് കേശവ് ?
ആരോഗ്യ ദൃഢഗാത്രനായി പ്രക്ഷകര്‍ക്ക് മുന്‍പില്‍ നിറഞ്ഞുനിന്ന അവതാരകന്‍ ആണ് ആര്‍.കെ. എന്നു ചുരുക്കി വിളിക്കുന്ന രാജേഷ് കേശവ്. സ്‌നേഹത്തോടെ രാജേഷ് കേശവനെ പ്രേക്ഷകരും പ്രിയപ്പെട്ടവരും വിളിക്കുന്നതാണ് ആര്‍.കെയെന്ന്. അദ്ദേഹം ഹോസ്റ്റ് ചെയ്ത ഷോസ്, ഇന്റര്‍വ്യൂസ് അങ്ങനെ യൂട്യൂബില്‍ പരതിയാല്‍ തന്നെ 47 കാരന്‍ സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്ത ഉരങ്ങള്‍ നിരവധിയുണ്ട്. വളരെ ഇന്‌ട്രോവേര്‍ട്ട് ആയ ആളായിരുന്നു രാജേഷ്. എല്ലാം കാണുന്ന സ്വയം എന്റര്‍ടെയിന് ചെയ്യുന്നആള്‍. അഭിനയവും എഴുത്തും, ഡയറക്ഷനും ഒക്കെ മനസ്സില്‍ ഉണ്ടായിരുന്നു എങ്കിലും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. തടക്കത്തില്‍ പോക്കറ്റ് മണിക്കുവേണ്ടിയായിരുന്നു ഷോസ് ചെയ്തിരുന്നത്.
പിന്നീട് വലിയ ശമ്പളം ഉണ്ടായിരുന്ന ജോലി രാജിവച്ചു ഫുള്‍ടൈം ആങ്കര്‍ ആയി മാറി. താരങ്ങള്‍ക്ക് ഒപ്പമുള്ള ചുരുക്കം ചില നിമിഷങ്ങള്‍ ഏറെ ആസ്വദിച്ച രാജേഷ് പിന്നീട് ലെജന്‍ഡറി ആര്‍ട്ടിസ്റ്റുകളുടെ അഭിമുഖം ചെയ്തു. ബച്ചന്‍, ഷാരൂഖ്, മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര അങ്ങനെ രാജേഷ് അഭിമുഖം എടുക്കാത്ത താരങ്ങള്‍ കുറവാണ്. കുറെ ജീവിതാനുഭവങ്ങളെക്കാള്‍ രാജേഷിനു പറയാന്‍ ഉള്ളത് ഒരുപക്ഷെ താരങ്ങള്‍ക്ക് ഒപ്പമുള്ള എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യാന്‍ ആകും. വലിയ വലിയ സ്റ്റേജ് ഷോകള്‍ ഹോസ്റ്റ് ചെയ്ത രാജേഷ് ഓരോ ഷോയേയും തന്റെ പാഷന് വേണ്ടി ഉപയോഗിച്ചു. വ്യത്യസ്ത ഭാഷകളില്‍ നിന്നും താരങ്ങള്‍ വന്നാലും അവരെയും രാജേഷ് അനായായം ഹാന്‍ഡില്‍ ചെയ്യും.
എല്ലാം ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് രാജേഷിന്റെ വിജയം. ‘വേദികള്‍ ഏതായാലും അലറിവിളികളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത ആ സാന്നിദ്ധ്യത്തിനും കൈയ്യൊതുക്കത്തിനും മിതത്വത്തിനും നിറയെ ആരാധകരുണ്ട്. പ്രശസ്തരും അതിപ്രശസ്തരുമായ എത്രയെത്ര ഇതിഹാസങ്ങള്‍ക്കൊപ്പമാണ് ബഹുഭാഷാ പ്രഗല്‍ഭ്യവുമായി രാജേഷ് തോളുരുമ്മി നിന്നത് എന്നുപോലും വ്യക്തമല്ല. അത്രയും വേദികളില്‍ രാജേഷ് തിളങ്ങിനിന്നു. ഇനിയും ഇനിയും ഒരുപാട് വേദികള്‍ പങ്കിടാന്‍ വേണ്ടി അദ്ദേഹത്തിന്റെ വരവിനായി കുടുംബവും സുഹൃത്തുക്കളും അക്ഷമരായി കാത്തിരിക്കുന്നു.
രാജേഷ് കേശവ് കുഴഞ്ഞു വീണതിനു ശേഷം പ്രതാപ് ജയലക്ഷ്മി ലോകത്തെ അറിയിച്ച ആദ്യ പോസ്റ്റും വൈറലായിരുന്നു. ഒരു ഞെട്ടലോയെയാണ് ആ കുറിപ്പും ആരാധകര്‍ വായിച്ചത്. പ്രതാപ് ജയലക്ഷ്മിയുടെ അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു
നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15- 20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക്ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplasty ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന, നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാവണം. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അവന്‍ തിരിച്ചു വരും. വന്നേ പറ്റൂ. Pls come back my dear most Buddy
CONTENT HIGH LIGHTS; I can only finish reading this with a sigh of relief; The post is about actor Rajesh Keshav; Pratap Jayalakshmi says the hospital stay was a pain of 87 days
















