കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്‍റേത് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍.
സ്വര്‍ണം വിട്ടുനല്‍കുന്നതിലും ഫയലുകളില്‍ രേഖപ്പെടുത്തുന്നിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ അവധാനത ഇല്ലായ്മ നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
















