അടിമാലി: പണിക്കൻകുടി പറുസിറ്റിക്ക് സമീപം അമ്മയും നാലുവയസ്സുകാരനും ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിള്ളിക്കുന്നേൽ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (30)യും മകൻ ആദിത്യൻ (4) എന്നിവരെയാണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മകനെ വീടിൻ് ജനാലയിൽ കെട്ടിത്തുക്കിയശേഷം രഞ്ജിനി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്. പണിക്കൻകുടി ക്വീൻ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂൾ വിദ്യാർഥിയാണ് ആദിത്യൻ. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
















