കോട്ടയം: കേരളത്തിലെ പക്ഷിനിരീക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അപൂർവ കണ്ടെത്തൽ കോട്ടയത്തിൽ. ജില്ലാ പരിധിയിൽ ഇതാദ്യമായി ‘പമ്പരക്കാട്’ എന്ന അപൂർവ കുടിയേറ്റ പക്ഷിയെ ഇവിടെ കണ്ടെത്തി. കടുത്തുരുത്തിക്ക് സമീപമുള്ള ആയാംകുടിയിലെ കാന്താരിക്കടവിലാണ് പക്ഷിനിരീക്ഷകനായ കല്ലറ സ്വദേശി ടി.എസ്.വിഷ്ണുവാണു പമ്പരക്കാടയെ കണ്ടെത്തിയത്.
വടക്കേ അമേരിക്ക,ആർട്ടിക് പ്രദേശങ്ങൾ, യൂറേഷ്യൻ മേഖലകൾ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ശൈത്യകാലത്ത് ഉഷ്‌ണമേഖലാ സമുദ്രങ്ങളിലാണ് ഇവ കഴിയുന്നത്. അവിടേക്കുള്ള യാത്രയിലാണ് അപൂർവമായി കേരളത്തിൻ്റെ തീരത്തെത്തുന്നത്.
















