ഇ ഡി പരിശോധനയുടെ പശ്ചാത്തലത്തിൽ പി വി അൻവർ ഇന്ന് മാധ്യമങ്ങളെ കാണും. 14 മണിക്കൂർ നീണ്ട പരിശോധനയാണ് ഇഡി നടത്തിയത്. എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട്, ചെന്നൈ യൂണിറ്റുകളിലെ സംഘമാണ് അൻവറിന്റെ വസതിയിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടതിയത്.
പി.വി അൻവറിന്റെ ഒതായിലെ വീട്ടിൽ ഇന്നലെ ഏഴുമണിയോടെയാണ് ഇഡി സംഘം പരിശോധനക്ക് എത്തിയത്. KFCൽ നിന്ന് ലോണെടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലൻസ് കേസിന് പിന്നാലെയാണ് ഇഡിയുടെയും പരിശോധന. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
















