ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓൺ ലൈൻ വഴി മരുന്നുകൾ വിറ്റ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിൽ ഇതാദ്യമായാണ് അനധികൃത ഓൺലൈൻ മരുന്ന് വിൽപന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി എടുക്കുന്നത്. നോർത്ത് പറവൂർ പൂശ്ശാരിപ്പടിയിലുള്ള സ്ഥാപനത്തിനെതിരെയാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചത്.
ഓണ്‍ലൈനായി മരുന്ന് വിൽപന നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ അന്വേഷണം നടത്തി വരികയായിരുന്നു. ഒരു സ്ഥാപനം വഴി ഓണ്‍ലൈനായി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഈ മാസം അഞ്ചാം തീയതി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ എട്ടാം തീയതി അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി ട്രെയ്‌സ് ചെയ്താണ് റെയ്ഡ് നടത്തിയത്.
പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ MANforce 50, MANforce 100, VIGORE 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഡ്രഗ്‌സ് ആക്ട് 1940, ഡ്രഗ്സ് റൂള്‍സ് 1945 പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ എടുക്കാന്‍ വകുപ്പ് തീരുമാനമെടുത്തത്. ഈ നിയമം സംസ്ഥാനത്ത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു കാലഘട്ടം കൂടി ആണിത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ഈ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കുറിച്ചു.
ഇതിലൂടെ അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറയ്ക്കാൻ സാധിച്ചതായും മന്ത്രി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഈ നിയമത്തിലൂടെ ചുമ മരുന്നുകളുടെ ദുരുപയോഗവും അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകളുടെ വില്‍പനയും തടയാനും സാധിച്ചു. ഇതിന് പിന്നാലെയാണ് ഈ നിയമം ഉപയോഗിച്ച് ഓണ്‍ലൈനായി മരുന്ന് വില്‍പന തടയാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യ ശ്രമം തന്നെ വിജയകരമായി എന്നും മന്ത്രി പോസ്റ്റിൽ കുറിച്ചു.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വന്തമായി ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പൊതുജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിലുള്ള ഷെഡ്യൂള്‍ എച്ചില്‍ പെടുന്ന ഇത്തരം മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ വില്‍പന നടത്തുന്നത് കുറ്റകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
















