ആയഞ്ചേരി: തോടന്നൂർ സബ്‌ജില്ല കലോത്സവത്തിൽ ഇരട്ട കിരീടം ചൂടിയ ചീക്കിലോട് യു.പി. സ്കൂൾ, വിജയത്തിന്റെ സന്തോഷം നിറഞ്ഞ വർണാഭമായ ഘോഷയാത്രയുമായി ആയഞ്ചേരി പട്ടണം മുഴുവൻ കളറാക്കി.
നവംബർ 14 മുതൽ 18 വരെ തിരുവള്ളൂർ എസ്.എൻ.എച്ച്.എസ്.എസ്-ൽ നടന്ന കലോത്സവം കൊടിയിറങ്ങിയപ്പോൾ, വിജയത്തിന് ഇരട്ട പദവിയോടെ മടങ്ങിയവർ ചീക്കിലോട് യു.പി. സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ബാൻഡ് മേളയുടെയും താളവാദ്യങ്ങളുടെയും താളത്തില്‍ നടന്ന വിജയ ഘോഷയാത്ര ‘വാർണാഭമായ ഒരു ഉത്സവം’ ആയി മാറി.
വിദ്യാർത്ഥികളോടൊപ്പം അധ്യാപക സമൂഹത്തിന്റെ സജീവ പങ്കാളിത്തം പരിപാടിക്ക് ഊർജ്ജം പകർന്നു.
പ്രധാനധ്യാപകൻ സി.എച്ച്. മൊയ്തു. അധ്യാപകർ: വി.സി.കെ. സാജിത, ഇ. ലീന, ടി. അഷറഫ്, പി. ശരീഫ, എൻ.കെ. അജ്ഞുപ്രിയ, ടി.വി. അഭിജിത്ത്, നാഫിയ എന്നിവർ വിജയാഘോഷത്തിന് നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ കലാമികവിന് നാട്ടുകാർ അഭിനന്ദനം അർപ്പിച്ചു. അടുത്ത വർഷവും മികച്ച നേട്ടങ്ങളുമായി മടങ്ങിവരാമെന്ന ആത്മവിശ്വാസത്തിലാണ് സ്കൂൾ.
















