കോഴിക്കോട്: മദ്യപാനത്തിനിടെ നടന്ന തർക്കം രൂക്ഷമായി യുവാവിനെ ഇരുമ്പുവടികൊണ്ട് മർദിച്ചു പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ചിറ്റൂർ വേലൻ താവളം ഹരിജൻ കോളനിയിലെ മുഹമ്മദ് റാഫി എന്ന കുട്ടാപ്പുവാണ് (52) പിടിയിലായത്.
രണ്ടുമാസം വെള്ളയിൽ ബീച്ചിന് സമീപമുള്ള നടക്കാവ് നാലുകൂടി പറമ്പ് പ്രദേശത്ത് ആണ് സംഭവം. അന്ന് മദ്യപിക്കുന്നതിനിടയിൽ നാലുകൂടി പറമ്പ് സ്വദേശിയായ മുഹമ്മദ് അഫ്രീദിയുമായുണ്ടായ വാക്കുതർക്കം വേഗം അക്രമത്തിലേക്ക് വഴിമാറി. അഫ്രീദിയെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു പ്രതി.
















