മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടിയാണ് മീരവാസുദേവ്. അടുത്തയിടെയാണ് താന്‍ മൂന്നാമത്തെ വിവാഹബന്ധവും വേര്‍പെടുത്തിയ വിവരം മീര സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കുടുംബ വിളക്ക് എന്ന സീരിയലിൽ അഭിനയിക്കുമ്പോഴായിരുന്നു ക്യാമറാമാൻ വിപിനുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു പോകാതെ വിവാഹമോചിതയായി എന്ന വാർത്ത താരം പങ്കുവച്ചിരുന്നു.
താരം സോഷ്യൽ മീഡിയയിൽ 2025 ഓഗസ്ത് മുതൽ ഞാൻ സിങ്കിളാണെന്നും, ഇത് ജീവിതത്തിലെ മനോഹരമായ ഘട്ടമാണെന്നും താരം കുറിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആറാട്ടണ്ണൻ എന്നു വിളിക്കുന്ന സന്തോഷ് വർക്കി താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അടുത്ത കാലത്ത് വിവാഹമോചിതയായ, മകനുള്ള മീരാവാസുദേവിനെ വിവാഹം കഴിക്കാൻ ആറാട്ടണ്ണൻ റെഡിയാണെന്ന് പോസ്റ്റു ചെയ്തത്. ഇതിനു പിന്നാലെ നിരവധി പേർ ആറാട്ടണ്ണൻ്റെ പോസ്റ്റിന് താഴെ ടോൾ കമൻറുമായി എത്തുകയുണ്ടായി.
















