കേന്ദ്ര സർക്കാർ പഞ്ചാബിനെ ആർട്ടിക്കിൾ 240-ന് കീഴിൽ കൊണ്ടുവരാൻ നിയമഭേദഗതിക്ക് തയ്യാറെടുക്കുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ അവതരിപ്പിക്കും. ഇത് ചണ്ഡീഗഢിനെ രാഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണത്തിലേക്ക് മാറ്റും.പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ അവതരിപ്പിക്കുക. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന് പ്രത്യേകമായി ഒരു ലഫ്റ്റനന്റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള അധികാരം നൽകും.
നിലവിൽ പാർലമെന്റിനാണ് ചണ്ഡിഗഢിന്റെ മേല്‍നോട്ട ചുമതല. ഇത് പുതിയ ബില്ലിനു ശേഷം രാഷ്ട്രപതിക്ക് കീഴിലേക്ക് മാറും.നിലവിൽ പഞ്ചാബ് ഗവർണർ തന്നെയാണ് ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റർ. തലസ്ഥാന നഗരമെന്ന നിലയിൽ ചണ്ഡിഗഢിനുമേൽ പഞ്ചാബിന് അവകാശ വാദങ്ങളുണ്ട്. പഞ്ചാബിന്റെ ഭാഗം തന്നെയാണ് ചണ്ഡിഗഢ് എന്നാണ് അവരുടെ അവകാശവാദം. ഇതിനെതിരായ നീക്കമാണ് കേന്ദ്രത്തിൽ നിന്ന് വരുന്നത്.ഭരണഘടനയുടെ ‘131-ാം ഭേദഗതി ബിൽ 2025’ പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ലോക്‌സഭാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, എന്നിവയുടെ നിലവാരത്തിലേക്ക് ചണ്ഡീഗഢിനെ മാറ്റും.
പുതുച്ചേരിയിലും നിയമസഭ പിരിച്ചുവിടുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുമ്പോൾ രാഷ്ട്രപതിയുടെ അധികാരത്തിൻകീഴിലാണ് വരാറുള്ളത്. എങ്കിലും മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി ഒരു നിയമസഭ പുതുച്ചേരിക്ക് ഉണ്ട്.
















