കൊയിലാണ്ടി: ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് വേണ്ടി പ്രത്യേക വല്ലം മെടയൽ മത്സരം സംഘടിപ്പിക്കുന്നു.
24 ന് തിങ്കളാഴ്ച് രാവിലെ 11 മണിക്ക് വിഎച്ച്എസ്ഇ സ്റ്റേജ് പരിസരത്ത് വച്ച് മത്സരം നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രം മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണെന്ന് കമ്മിറ്റി അറിയിച്ചു.
താല്പര്യമുള്ള അധ്യാപകർ അവരുടെ പേരുും ഡെസിഗ്നേഷൻയും വാട്ട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്ത് രജിസ്റ്റർ ചെയ്യണം. നമ്പർ: 9846249370
















