ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കാട്ടാളൻ’ സാഹസിക രംഗങ്ങളുടെ ഒരു പെരുമഴക്കാലം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ്. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഷെരീഫ് മുഹമ്മദാണ്. നിലവിൽ ഇടുക്കി ജില്ലയിലെ നിബിഢ വനങ്ങളിൽ പുരോഗമിക്കുന്ന ചിത്രീകരണത്തിനിടയിലെ സാഹസികത നിറഞ്ഞ ചില രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ചകളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ആക്ഷൻ രംഗങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ യുവനായകൻ ആൻ്റണി വർഗീസ് (പെപ്പെ) പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നിർണ്ണായക രംഗങ്ങളാണ് ബിഹൈൻഡ് സ്ക്രീൻ ദൃശ്യങ്ങളായി ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത് ഒരു ‘ടെസ്റ്റ് ഡോസ്’ മാത്രമാണെന്നും, പിന്നാലെ വലിയ ദൃശ്യവിസ്മയങ്ങൾ പ്രതീക്ഷിക്കാമെന്നും അണിയറക്കാർ സൂചിപ്പിക്കുന്നു. ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന ‘കാട്ടാളൻ’, മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.
ഇന്ത്യൻ സിനിമയിലെയും വിദേശ രാജ്യങ്ങളിലെയും മികച്ച സാങ്കേതിക പ്രവർത്തകരും പ്രമുഖ താരനിരയും ചിത്രത്തിനായി കൈകോർക്കുന്നുണ്ട്. തായ്ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ഷെഡ്യൂൾ ഏകദേശം നൂറ് ദിവസത്തോളം നീണ്ടുനിൽക്കും. സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്. ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ സാഹസിക ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ
















