അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് നിഖില വിമൽ. ഇതിന്റെ പേരിൽ ആരാധകരും ഹേറ്റേഴ്സും നിഖിലയ്ക്ക് ഒരുപോലെയുണ്ട്. ഇപ്പോഴിതാ രേഖ മേനോന് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യം സിനിമകളിൽ തനിക്ക് ഒരു പാവം കുട്ടി ഇമേജായിരുന്നുവെന്നും എന്നാൽ തനിക്ക് ആ ഇമേജ് ഇഷ്ടമല്ലെന്നുമാണ് താരം പറയുന്നത്.
താരം പറയുന്നു;
ആദ്യം സിനിമകളിൽ തനിക്ക് ഒരു പാവം കുട്ടി ഇമേജായിരുന്നു, എന്നാൽ തനിക്ക് ആ ഇമേജ് ഇഷ്ടമല്ല. യഥാർത്ഥ ജീവിതത്തിൽ പാവമല്ല. കഴിഞ്ഞ ആറേഴ് മാസമായി ഞാൻ പുറത്തിറങ്ങാറില്ല. അപ്പോൾ തനിക്ക് കുറച്ച് ആശ്വാസം ഉണ്ടായിരുന്നു.
ഫീൽഡ് ഔട്ട് ആയെന്ന് ആൾക്കാർ പറഞ്ഞെങ്കിലും തനിക്ക് ആശ്വാസമുണ്ടായിരുന്നുവെന്നും പക്ഷെ നമ്മുടെ ഒരു സിനിമ വരുമ്പോൾ ഇന്റർവ്യൂകൾക്ക് വരേണ്ടതുണ്ട്. തനിക്ക് വിവാഹ ആലോചനകൾ വരാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ക്ലോസ് ഫ്രണ്ട്സിലൊക്കെയിട്ട് താൻ കല്യാണം കഴിച്ചോട്ടെയെന്ന് ചോദിക്കുന്ന ആൾക്കാർ ഉണ്ടെന്നും എന്നാൽ മൈൻഡ് ചെയ്യാറില്ല. തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ച് ചോദിച്ചാൽ സ്തംഭിച്ചിരിക്കും.
കാരണം താൻ വെറുതെ പോലും ഒരാളെ പറ്റി സങ്കൽപ്പിക്കാറില്ലെന്നും പിന്നെയാണോ കല്യാണം കഴിക്കുന്നത്?. സ്പേസും പ്രെെവസിയും സെെലൻസുമെല്ലാം വളരെ പ്രധാനമാണെന്നും അത് ലെെഫിൽ കീപ്പ് ചെയ്യാറുണ്ട്.
കുറച്ച് മാസം വിട്ടുനിന്നപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നോടൊരാൾ ചോദിച്ചുവെന്നും തന്നെ പറ്റി ആരും സംസാരിക്കുന്നില്ല എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് താൻ മറുപടി നൽകിയെന്നും താരം പറയുന്നു.
















