ഉലകനായകൻ കമൽഹാസന്റെ ആരാധകർ ഇപ്പോഴും കാത്തിരിക്കുന്ന ചിത്രമാണ് ‘മരുതനായകം’. പല കാരണങ്ങൾ കൊണ്ടും ചിത്രം പാതിവഴിയിൽ നിലക്കുകയായിരുന്നു. ദീർഘനാളത്തെ കമലഹാസൻ്റെ സ്വപ്ന പദ്ധതിയായ “മരുതനായകം ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുനരാരംഭിക്കാൻ താത്പര്യമുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്.
1991 ൽ ഗുണ എന്ന ചിത്രത്തിന് ശേഷം ഒരു ചരിത്ര സിനിമ ചെയ്യാൻ കമൽ ഹാസൻ ആലോചിച്ചു.1937 ൽ തമിഴിൽ ഇറങ്ങിയ ഗാനങ്ങൾക്ക് പ്രാധാന്യം ഉള്ള ‘അംബികാ പതി’ പോലെയുള്ള ഒരു ചിത്രമായിരുന്നു കമലിൻ്റെ മനസിൽ. ആയിടക്കാണ് തിരക്കഥാകൃത്ത് സുജാത മരുതനായകം എന്ന ചരിത്ര പുരുഷനെ പറ്റി കമലിനോട് പറഞ്ഞത്. അതോടെ ഒരു സംഘം രൂപീകരിച്ച് ചരിത്ര ഗവേഷണം തുടങ്ങി.
നാല് വർഷത്തോളമെടുത്താണ് ചിത്രത്തിൻ്റെ തിരക്കഥ വികസിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായി മൂവി മാജിക് സ്ക്രീൻ റൈറ്റർ എന്ന പ്രത്യേക സോഫ്റ്റ് ഫയർ ഉപയോഗിച്ച് തിരക്കഥ പൂർത്തിയാക്കിയത് മരുതു നായകത്തിന് വേണ്ടി ആയിരുന്നു. സുജാത ഒരു സ്‌ക്രീൻപ്ലേ ഡോക്ടറായി ജോലി ചെയ്തു. ഫ്രഞ്ച് തിരക്കഥാകൃത്ത് ജീൻ-ക്ലോഡ് കരിയർ , കമലഹാസന്റെ ഉപദേഷ്ടാവ് അനന്തു എന്നിവരും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതിൽ പങ്കാളികളായി.
ചരിത്രകാരൻ എസ്. മുത്തയ്യ , കവികളായ പുവിയരശു , ജ്ഞാനകൂതൻ എന്നിവരും ഒപ്പം ചേർന്നു. 1997 ഏപ്രിലിൽ, കമൽഹാസൻ മരുതനായഗത്തിന്റെ പണികൾ പൂർത്തിയാക്കാൻ തുടങ്ങിയതായി സ്ഥിരീകരിച്ചു , ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലേക്ക് ചിത്രത്തിന്റെ സാധ്യതകൾ വ്യാപിപ്പിക്കുന്നതിനായി, പന്ത്രണ്ട് വർഷത്തിനു ശേഷം അദ്ദേഹം നേരിട്ട് നിർമ്മിച്ച ആദ്യ ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നതിനായി 1997 മധ്യത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കാൻ കമൽഹാസൻ തീരുമാനിച്ചു. (ആദ്യം ഈ ചിത്രത്തിൻ്റെ സംവിധായകൻ മറ്റൊരാൾ ആയിരുന്നു)ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനുമായുള്ള ചർച്ചയിലൂടെ , 1997 ഒക്ടോബർ 16 ന് എംജിആർ ഫിലിം സിറ്റിയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ നിർമ്മാതാക്കൾ എലിസബത്ത് രാജ്ഞിയെ കൊണ്ടുവന്നു.
എലിസബത്ത് രാജ്ഞി സിനിമയുടെ സെറ്റുകളിൽ 20 മിനിറ്റ് ചെലവഴിച്ചു, തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി , രാഷ്ട്രീയക്കാരായ എസ്. ജയ്പാൽ റെഡ്ഡി , ജി.കെ. മൂപ്പനാർ , പത്രപ്രവർത്തകനും മുതിർന്ന നടനുമായ ചോ രാമസ്വാമി , മുതിർന്ന നടന്മാരായ ശിവാജി ഗണേശൻ , അമ്രീഷ് പുരി എന്നിവരും പങ്കെടുത്തു. ലോഞ്ചിൽ ഒരു ടീസർ പ്രദർശിപ്പിച്ചു, സിനിമയിൽ കുറച്ച് മിനിറ്റ് ദൈർഘ്യമുള്ള ഒരു യുദ്ധരംഗം ഉൾക്കൊള്ളുന്ന ഒരു പൈലറ്റ് വീഡിയോ, പ്രത്യേക രംഗത്തിന്റെ നിർമ്മാണത്തിന് കമൽ ഹാസന് മാത്രം ₹ 1.5 കോടി ചിലവായി.ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ഇളയരാജ ആയിരുന്നുവെങ്കിലും ചിത്രത്തിൻ്റെ ട്രൈലറിന് വേണ്ടി സംഗീതം നിർവ്വഹിച്ചത് അദ്ദേഹത്തിൻ്റെ മകൻ കാർത്തിക്ക് രാജ ആയിരുന്നു.
കന്നഡ നടൻ വിഷ്ണുവർദ്ധൻ വാജിദ് ഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു, സഹനടന്മാരായ നാസർ , നസറുദ്ദീൻ ഷാ , ഓം പുരി , അമരീഷ് പുരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പക്ഷേ 1998 മധ്യത്തിൽ ഓം പുരി ചിത്രത്തിൽ നിന്ന് പിന്മാറി, സത്യരാജ് അദ്ദേഹത്തിന് പകരം ചിത്രത്തിൽ അഭിനയിച്ചു. അതിഥി വേഷങ്ങളിൽ അഭിനയിക്കാൻ അഭിനേതാക്കളായ അമിതാഭ് ബച്ചനെയും രജനീകാന്തിനെയും കമൽ സമീപിച്ചു. മറാത്ത ഭരണാധികാരിയായ തഞ്ചാവൂരിലെ പ്രതാപ് സിങ്ങിനെ അവതരിപ്പിക്കാനാണ് രജനീകാന്തിനെ സമീപിച്ചത്.കമൽ ഹാസൻ്റെ നായികയാകാൻ ടൈറ്റാനിക്കിലെ നായിക കേറ്റ് വിൻസ്ലറ്റിനെ സമീപിച്ചു എങ്കിലും അവർ ക്ഷണം നിരസിച്ചു.
കമൽ ഹാസനും സഹോദരൻ ചാരുഹാസനും വിദേശ രാജ്യങ്ങളിൽ പോയി നിരവധി ഓഡിഷനുകൾ നടത്തി നടീനടൻമാരുടെ ഷോർട്ട് ലിസ്റ്റ് പൂർത്തിയാക്കി.
ഭാര്യ സരിതാ കമൽ ഹാസൻ ചരിത്ര കാലഘട്ടത്തിലെ വസ്ത്രാലങ്കാരം നിർവ്വഹിക്കാൻ കഠിനപ്രയത്നമാണ് നടത്തിയത്.1997 ൽ ജയ്പൂരിൽ നടന്ന ചിത്രീകരണത്തിന്നായി സരിക 7400 വസ്ത്രങ്ങൾ തയ്യാറാക്കിയത്രേ. 1998 നവംബറിൽ തമിഴ് സമൂഹത്തിലെ ഒരു വിഭാഗം, സിനിമയിൽ തങ്ങളുടെ ചരിത്രപരമായ വ്യക്തിത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് ആരോപിച്ച് നിർമ്മാണം തടഞ്ഞു. കൂടാതെ, ഈ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും ചരിത്രത്തിൽ പ്രാധാന്യമില്ലാത്ത മരുതു നായകം എന്ന മുഹമ്മദ് യൂസഫ് ഖാന് ഇല്ലാത്ത മഹത്വം നൽകുകയാണ് എന്നും വിമർശനം ഉണ്ടായി. അതോടെ കമൽ ഹാസൻ ചിത്രത്തിൻ്റെ ചിത്രീകരണം ചാലക്കുടിയിലേക്ക് മാറ്റി.ഇന്ത്യയുടെ അണു ആയുധപരീക്ഷണത്തിൽ വിയോജിച്ചു കൊണ്ട് നിർമ്മാണ പങ്കാളികളായ ബ്രിട്ടീഷ് കമ്പനി ചിത്രത്തിൽ നിന്ന് പിൻമാറിയതോടെ മരുതു നായകത്തിൻ്റെ ചിത്രീകരണം നിന്നു പോയി.
പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ പല തവണ ചിത്രീകരണം പുനരാരംഭിക്കാൻ ചർച്ചകൾ നടന്നു എങ്കിലും ഒന്നും വിജയിച്ചില്ല.ഈ ചിത്രത്തിൽ നായക കഥാപാത്രമാകാൻ കടുത്ത ഭക്ഷണക്രമവും വ്യായാമവും ആയിരുന്നു കമൽ നടത്തിയത്. മരുതു നായകത്തിന് പ്രായം 40 ആയതുകൊണ് ഇനി ചിത്രീകരണം തുടണ്ടിയാൽ മറ്റൊരു നടനെ വയ്ക്കുകയോ അല്ലങ്കിൽ കഥാഘടനയിൽ മാറ്റം വരുത്തേണ്ടിവരുമെന്നും കൊറോണ കാലഘട്ടത്തിൽ കമൽ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ചുരുങ്ങിയ കാലഘട്ടം കൊണ്ട് സാങ്കേതികവിദ്യ വളർന്നത് കൊണ്ട് മുൻപ് ചിത്രീകരണം പൂർത്തി ആയ 35 മിനിട്ട് നേരമുള്ള രംഗങ്ങളിൽ നിന്ന് തന്നെ സിനിമ ചിത്രീകരിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട് എന്നാണ് കമൽ ഹാസൻ ഇപ്പോൾ അഭിപ്രായപെട്ടിരിക്കുന്നത്.
















