ശബരിമല വിവാദം കത്തിപടരുന്നതിനിടയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ. കല്ലുവാതുക്കൽ മദ്യ ദുരന്തത്തെ ചുറ്റിപറ്റിയാണ് ചർച്ചകൾ. അന്ന് MLA ആയിരുന്ന കടകംപള്ളി നടത്തിയ ഇടപെടലുകൾ. സുജിത് ചന്ദ്ര എന്ന വ്യക്തിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറുപ്പിന്റെ പൂർണരൂപം;
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ അകത്തു പോകേണ്ട വ്യക്തി ആയിരുന്നു. മണിച്ചൻ സഖാക്കൾക്ക് കൊടുക്കുന്ന ഓരോ പൈസയും ഡയറിയിൽ(പറ്റു ബുക്ക് )എഴുതി സൂക്ഷിച്ചു,. അത് കേസ് അന്വേഷണത്തിന്റെ ഭാഗം ആയി കണ്ടെത്തി എങ്കിലും,പിന്നീട് ആവി ആയി പോയി.. സ്വാഭാവികം. കമ്മ്യൂണിസ്റ് പാർട്ടി ഭരിക്കുമ്പോൾ അവരുടെ നേതാക്കൾ പ്രതി ആകേണ്ട തെളിവ് ആവി ആയി പോയില്ല എങ്കിൽ ആണ് അത്ഭുതം..
മണിച്ചന്റെ പറ്റു ബുക്ക് എന്നാൽ അയാളുടെ വ്യാജ ചാരായം നാട് നീളെ ഒഴിക്കാൻ സംരക്ഷണം നൽകാൻ വേണ്ടി ലക്ഷങ്ങൾ വാങ്ങി പോക്കറ്റിൽ ഇട്ടവരുടെ പേരുകൾ.. അതിലെ ഏറ്റവും പ്രെമുഖരിൽ ഒരാൾ. പക്ഷെ ആ പറ്റു ബുക്കിൽ പേരുണ്ടായിട്ടും പാർട്ടി ഇയാളെ രക്ഷപ്പെടുത്തി…ഇയാൾ മാത്രം അല്ല, അന്നത്തലവട്ടം ആനന്ദൻ മുതൽ കുറെ നേതാക്കളുടെ പേരുകൾ പറ്റു ബുക്കിൽ ഉണ്ടായിരുന്നു.. അന്ന് നായനാർ സർക്കാർ ആണ് ഭരിച്ചിരുന്നത് കൊണ്ട്, അവരൊക്കെ രക്ഷപെട്ടു..മണിച്ചന്റെ ഗോഡ് ഫാദർ എന്ന് ആരോപണം നേരിട്ട സഖാവ്, പിന്നീട് വളർന്നു മന്ത്രി ആയി, അതും ദ്വേവസം വകുപ്പ് മന്ത്രി.. ഇയാളുടെ കാലത്ത് ആണ് ശബരിമലയിൽ സ്വാമി അയ്യപ്പൻറെ സ്വർണം കൊള്ള തുടങ്ങിയത്.. ഇങ്ങേരെ അറിയാവുന്നവർക്ക് ഒരു ഞെട്ടലും ഇല്ല.. സ്വാഭാവികം..
ആ കാലത്ത് പരസ്യമായി കവർ ചാരായം മണിച്ചൻ നാട് നീളെ ഒഴുക്കി..നായനാർ ആണ് മുഖ്യമന്ത്രി.. ഓർക്കുക ഇതു നടന്നത് ഒരു കമ്മ്യൂണിസ്റ് സർക്കാർ ഭരിക്കുമ്പോൾ ആയിരുന്നു.അതും നമ്മുടെ കേരളത്തിൽ.തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് , സെക്രട്ടറിയേറ്റിൽ നിന്നും വെറും 25 കിലോമീറ്റർ മാറി ഉള്ള ഒരു പ്രേദേശത്തു, തലസ്ഥാനത്തിന്റെ മൂക്കിന്റെ തുമ്പിൽ നടന്ന ആരാജകത്വം.സർക്കാർ സംവിധാനവും, ഭരിക്കുന്ന പാർട്ടിയും മണിച്ചൻ എന്ന ഒരു ക്രിമിനലും ചേർന്ന് ഒരു മാഫിയ വളർന്നു.. അതിന് സംരക്ഷണം ഒരുക്കിയ സഖാക്കളിൽ മുൻപന്തിയിൽ നിന്ന ഒരു സഖാവ്.. പിന്നെ മന്ത്രി ആയി ഇപ്പോൾ ജയിൽ അഴികളിലേക്ക് കാൽ കുത്താൻ പോകുന്ന ഒരു പക്കാ അഴിമതി വീരൻ .കമ്മ്യൂണിസ്റ് സർക്കാരിന്റെ സംരക്ഷണത്തിൽ.അതിന് ചുക്കാൻ പിടിച്ച സഖാവ് ആണ് ഇദ്ദേഹം എന്ന് സഖാക്കൾക്ക് പോലും സംശയം ഉണ്ടായിരുന്നില്ല
ചിറയിൻകീഴ് അടക്കി വാണു മണിച്ചന്റെ ഗുണ്ടകൾ.തലങ്ങും വിലങ്ങും കവർ ചാരായവുമായി രാത്രിയും പകലും മണിച്ചന്റെ ജീപ്പുകൾ ഓടി. സംരക്ഷണം ഒരുക്കി പാർട്ടി നേതാക്കൾ. ആരും ഒന്നും ചോദിക്കാൻ പോയില്ല.. പാർട്ടിയുടെ സംരക്ഷണം മണിച്ചന് ഉണ്ടായിരുന്നു.. പരസ്യമായി പൊതു ഇടത് കവർ ചാരായം കൊണ്ട് ഇട്ടു വിറ്റതിനു നാട്ടുകാർ സാക്ഷി ആണ്..
പരസ്യമായി നാട് നീളെ വ്യാജ ചാരായം ഒഴുക്കിയതിനു സംരക്ഷണം നൽകിയ അന്നത്തെ എം ഏൽ എ .. പൊതു വേദിയിൽ ഈ മണിച്ചനെ സാർ എന്ന് വിളിച്ചു മുണ്ടിന്റെ മടി കുത്ത് അഴിച്ചിട്ടു നിന്ന വ്യക്തി എന്ന് വിമർശനം കേട്ടിട്ടുണ്ട്….2000 ത്തിൽ ആണ് ഇതൊക്ക നടന്നത്.. അന്ന് എന്റെ നാട്ടിൽ മണിച്ചന്റെ വ്യാജ ചാരായം കടത്തുന്ന വാഹനങ്ങൾക്ക് exice ഡിപ്പാർട്മെന്റ് വക സർക്കാർ ജീപ്പുകൾ മുന്നിലും പിന്നിലും കാവൽ ആയിരുന്നു.പോലീസും ഓതാശ ചെയ്തു.Exice കാർ മണിച്ചന് വേണ്ടി പണി എടുത്തു.. സർക്കാർ നൽകുന്നതിന്റെ ഇരട്ടി ശമ്പളം മണിച്ചൻ ഓരോ ഉദ്യോഗസ്ഥനും നൽകി. കൂടാതെ സ്പെഷ്യൽ ആയി പലതും… അതൊക്കെ ഈ വ്യക്തിയുടെയുടെ ഒക്കെ സ്വാധീനത്തിൽ ആയിരുന്നു നടന്നത്.. അങ്ങനെ ഉള്ള ഇയാൾ അയ്യപ്പൻറെ വിഗ്രഹം അടിച്ചു മാറ്റി എന്ന് കേട്ടാലും അത്ഭുതം ഇല്ല.
ഇയാൾ അകത്തു പോയാൽ ദീപാവലിക്ക് വാങ്ങിയ പടക്കം ബാക്കി ഉള്ളത് പൊട്ടിക്കും ആ ദിവസം പൊട്ടിക്കും.. അത്ര ഒരു അഴിമതിക്കാരൻ ആണ് ഈ കടകം പള്ളി സുരേന്ദ്രൻ.
തിരുവനന്തപുരത്ത് ഇയാൾ വാങ്ങി കൂട്ടിയ സ്വത്തുക്കൾ , ബിനാമി ഇടപാടുകൾ.. നമ്മൾ ഒക്കെ ചിന്തിക്കുന്നതിനും അപ്പുറം ആണെന്ന് അവരുടെ പാർട്ടിയിൽ തന്നെ ആക്ഷേപം ഉണ്ട്…
അത്രയും പണത്തോട് ആർത്തി ഉള്ള ഈ സുരേന്ദ്രൻ അയ്യപ്പൻറെ വിഗ്രഹം വരെ വിറ്റ് സ്വത്തു ഉണ്ടാക്കൻ ഒരു മടിയും ഇല്ലാത്തവൻ ആണ്..
ശബരിമലയിൽ ഓരോ വർഷവും കഠിന വൃതം എടുത്തു അയ്യനെ കാണാൻ വരുന്ന കോടിക്കണക്കിനു അയ്യപ്പ ഭക്തർ,.. വിവിധ ഭാഷയിൽ സംസാരിക്കുന്ന, പല ദേശത്തെ,സ്വാമിമാരേ, അവരുടെ വിശ്വാസത്തെ , അവരുടെ അയ്യന്റെ വക കൊള്ള അടിക്കാൻ ,കൂട്ട് നിന്നു എങ്കിൽ അതിന്റെ വിഹിതം പറ്റിയുട്ട് എങ്കിൽ നിങ്ങളെ രക്ഷിക്കാൻ പാർട്ടിയുടെ സംരക്ഷണം മതി ആവില്ല..
നിങ്ങൾക്ക് എല്ലാപേരെയും കുറെ കാലം പറ്റിക്കാൻ ആവും, കുറെ പേരെ എല്ലാ കാലവും .. പക്ഷെ എല്ലാപേരെയും എല്ലാ കാലത്തും പറ്റിക്കാൻ പറ്റില്ല..
ദ്വേവസം ബോർഡ് ബെഞ്ച് കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ ഇല്ലായിരുന്നു എങ്കിൽ..ചിന്തിച്ചു നോക്കൂ.. ആ ബഹുമാന്യ ജഡ്ജിമാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
















