വടകര: മടപ്പള്ളി ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിനുവേണ്ടി അടിസ്ഥാന ജീവൻ രക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ *ഗ്ലോബൽ അസോസിയേഷൻ ഓഫ് മടപ്പള്ളി കോളേജ് അലൂമിനി (ഗാമ)*യും എയ്ഞ്ചൽസും ചേർന്നാണ് പരിശീലനം നൽകിയത്.
പരിശീലന ക്യാമ്പിന് കോളേജ് പ്രിൻസിപ്പൽ പി.എം. ഷിനു ഉദ്ഘാടനം നിർവഹിച്ചു. ഗാം ജനറൽ സെക്രട്ടറി സുരേഷ് പുത്തലത്ത് അധ്യക്ഷനായിരുന്നു. എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.പി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി.കെ.ബാബു, ഡോ. നിത്യജ.ബി,
ഗാമ പ്രസിഡന്റ് ഹാരിസ് കുന്നത്ത്, എൻഎസ്എസ് സെക്രട്ടറി വി. അദീന, പ്രൊഫ്. സി. വനജ എന്നിവർ സംസാരിച്ചു.
എമർജൻസി മെഡിക്കൽ കെയർ ട്രെയിനർമാരായ പി.പി. സത്യനാരായണൻ, ഷൈജു കുനിയിൽ, ഷാജി പടത്തല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
















