കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ 15-ാം വാർഡ് യുഡിഎഫ് കൺവെൻഷൻ ഉജ്ജ്വലമായി നടന്നു. ജില്ലാ കോൺഗ്രസ് സെക്രട്ടറി ഇ.വി. രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥിയുടെ പോസ്റ്റർ ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ പ്രകാശനം ചെയ്തു. ടി.വി. രാഹുൽ അധ്യക്ഷത വഹിച്ചു.
സന്ദേശ കാർഡ് പുറത്തിറക്കിയത് എടത്തിൽ ദാമോദരൻ ആയിരുന്നു. തുടർന്ന് ജമാൽ മൊകേരി, ടി. അബ്ദുൽ മജീദ്, വി.പി. മൊയ്തു, സ്ഥാനാർഥി എലിയാറ ആനന്ദൻ, എം. അബ്ദുള്ള, കെ.കെ. അബ്ദുൽ അസീസ്, എം. മൊയ്തു, എടത്തിൽ പ്രസന്ന, ബാബു കിഴക്കയിൽ, അനൂപ് കാരപ്പറ്റ, ബീന എലിയാറ, ടി.വി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അതേ ദിവസം തന്നെ 14-ാം വാർഡ് യുഡിഎഫ് കൺവെൻഷനും നടന്നു. കെപിസിസി അംഗം അച്ചുതൻ പുതിയെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. പി.കെ. രവീന്ദ്രൻ അധ്യക്ഷനായിരുന്നു. വി.പി. മൂസ, വി.എം. കുഞ്ഞികണ്ണൻ, പി.പി. അശോകൻ, സി.വി. അഷറഫ്, എ.കെ. പ്രകാശൻ, ബീനക്കുളങ്ങരത്ത്, വി.എം. ശ്രീജ, സ്ഥാനാർഥി എം.ടി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
















