ഹൈദരാബാദ്: യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു സംഭവം.
ഒമ്പത് വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നാണ് രോഹിണി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യണമെന്ന് രോഹിണി വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് ചില്‍ക്കല്‍ഗുഡ എസ്‌ഐ ജെ രാകേഷ് പറഞ്ഞു.
യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. നല്ല മാര്‍ക്കു നേടിയിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടെ വിസ നിരസിക്കപ്പെട്ടു. ഇത് രോഹിണിയെ മാനസിക ബുദ്ധിമുട്ടിലാക്കിയെന്ന് പൊലീസ് പറഞ്ഞു.















