കേച്ചേരി: രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പിടിയിലായത് ഒഡിഷ സ്വദേശി ചന്ദ്രകാന്ത് സമൽ (30) ആണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ കേച്ചേരിയിൽ ബസിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവും മറ്റ് തെളിവുകളും സ്ഥലത്തുവെച്ച് ശേഖരിച്ചു.
മറ്റ് സംസ്ഥാന തൊഴിലാളികൾക്കും മേഖലയിലെ യുവാക്കൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
കഞ്ചാവ് ഒഡിഷയിൽനിന്ന് തുടർച്ചയായി കടത്തികൊണ്ടുവരുന്നതായും സംശയമുണ്ട്.
മേഖലയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
















