കാഞ്ഞങ്ങാട്: മൂന്ന് പഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭ പ്രദേശവും ഒരു വർഷത്തിലേറെ കാലമായി ഭീതിയിൽ ആഴ്ത്തിയ പുലി ഒടുവിൽ കുളത്തിൽ പെടുകയായിരുന്നു. പുല്ലൂർ-പെരിയ കോട്ടപ്പാറക്ക് സമീപമുള്ള കൊടവലത്തെ റബർ തോട്ടത്തിലെ കുളത്തിലേക്കാണ് പുലി വീണത്. കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും പുലി നീന്തി തെന്നിമാറുന്ന അവസ്ഥയിൽ ആയിരുന്നു.
വിവരം ലഭിച്ചതോടെ വനപാലകരും ഫോറസ്റ്റ് ടീമും അതിവേഗത്തിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വനപാലകർ മാസങ്ങളായി തിരഞ്ഞിട്ടും പിടികൊടുക്കാതെ മാറിമാറി ഒളിത്താവളങ്ങളിൽ കഴിയുകയായിരു ന്നു പുലി. ഒരിക്കൽ മടിക്കൈ പഞ്ചായത്തിൽ പുലി പ്രത്യക്ഷപ്പെട്ടാൽ കുറെ ദിവ സത്തേക്ക് പുലിയെ പുറത്തു കാണില്ല. ആഴ്‌ചകൾ കഴിഞ്ഞാൽ പുലി കിലോമീറ്റ റുകൾക്കപ്പുറം മറ്റൊരു പഞ്ചായത്തിലാകും പ്രത്യക്ഷപ്പെടുക.
ആടുകള്‍, വളര്‍ത്തുനായ്ക്കള്‍ എന്നിവയെ പലതവണ കൊന്നുതിന്നു. പെരൂരും ഇരിയയും മുട്ടിച്ചരലും ഒടയംചാലും നെല്ലിത്തറയും പെരിയയും രാവണിശ്വരവും എല്ലായിടത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു സി.സി.ടി.വി ട്രാപ്പുകൾ പല ഇടങ്ങളിലും സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഒരിക്കൽ പറക്കളായിയിലെ സ്വകാര്യ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം പല തവണ പുലി വന്നതായി നാട്ടുകാർ പറയുന്നു.
അടുത്തിടെ അവിടെ കെട്ടിയിട്ടിരുന്ന ഒരു വളർത്തുപട്ടിയെ ആക്രമിച്ച് കൊന്ന സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
പുല്ലൂർ-പെരിയ, മടിക്കൈ, കോടോം ബേളൂർ പ ഞ്ചായത്തുകളെയും കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തുള്ള ജനങ്ങളെ ഭീതിയി ലാഴ്ത്തിയ പുലിയാണ് ഞായറാഴ്‌ച വൈകീട്ട് പുല്ലൂർ കോട്ടപ്പാറക്കടുത്ത കൊടവ ലത്തെ സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിലെ കുളത്തിൽ വീണത്.
















