ചോമ്പാല: യുഡിഎഫ്–ആർഎംപിഐ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് യുദ്ധത്തിന് ഔദ്യോഗിക തുടക്കമിട്ടു. കൊളരാട് തെരു മേഖലയിൽ നടന്ന കൺവെൻഷനിലൂടെ മുന്നണിയുടെ പ്രവർത്തനങ്ങൾ സജീവമാക്കി.
ഉദ്ഘാടനം നിർവഹിച്ചത് അഴിയൂർ പഞ്ചായത്ത് കൺവീനർ ടി.സി. രാമചന്ദ്രൻ.
കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ടി.കെ.സിബി, കുന്നുമ്മക്കര ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കെ.റംല, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളായ വി.പി.പ്രകാശൻ (കല്ലാമല), പ്രദീപൻ മാടായി (കൊളരാട് തെരു), സജിവൻ വാണിയംകുളം (മുക്കാളി ടൗൺ), യു.എ.റഹിം, പ്രദീപ് ചോമ്പാല, സി.സുഗതൻ, നസീർ വീരോളി, സോമൻ കൊളരാട്, വി.കെ.അനിൽകുമാർ, കെ.പി.രവീന്ദ്രൻ, എം. പ്രഭുദാസ്, എം.അലി, പാമ്പള്ളി ബാലകൃഷ്‌ണൻ, പി.സുലൈമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
















