നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അന്തിമ ചിത്രം തെളിഞ്ഞു. ഇത്തവണ സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതോടെ മുന്നണികൾ പ്രചാരണ രംഗം കൂടുതൽ കൊഴുപ്പിച്ചു.
37,786സ്ത്രീ സ്ഥാനാർഥികളും 34,218പുരുഷ സ്ഥാനാർഥികളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ, വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ചൂട് കൂടാനാണ് സാധ്യത.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക പിൻവലിച്ചു.
















