മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ കുടുംബ വഴക്കിനെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അമീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
















