കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയുടെ പൊതുനിരീക്ഷകനായി ഐഎഫ്എസ് ഓഫീസർ ജോസഫ് തോമസിനെ നിയമിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഡിസംബർ ഒമ്പത് വരെ നേരിട്ട് നൽകാം.
പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലൂടെ ഓൺലൈനായി നൽകിയാൽ പരിഗണിക്കും. കൂടാതെ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് അനക്‌സിലെ അഞ്ചാം നമ്പർ മുറിയിൽ ക്യാമ്പ് ഓഫിസും സംവിധാനമൊരുക്കിയിട്ടുണ്ട്.
പൊതുനിരീക്ഷകനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ ഒമ്പത് മുതൽ പത്ത് വരെ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ എത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447346533 എന്ന നമ്പറിൽ ബന്ധപ്പെടാം.
















