Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി; ആരാണ് ഈദി അമീൻ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 06:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോക ചരിത്രത്തിൽ ഏറ്റവും ക്രൂരനായ ഭരണാധികാരിയാരാണെന്ന് പലർക്കും അറിയില്ല, അല്ലെങ്കിൽ പലരുടെയും പേരുകൾ പറയാറുണ്ട്. എന്നാൽ ആധികാരികമായി ആരാണ് ഏറ്റവും വലിയ ഏകാധിപതിയെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ ലഭ്യമായിരിക്കുകയാണ്.

അത് ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരനും നികൃഷ്ടനുമായ ഭരണാധികാരി എന്ന പേര് ഉഗാണ്ടയുടെ പ്രസിഡണ്ട് ആയിരുന്ന ഈദി അമീനാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി, ആഫ്രിക്കയുടെ കശാപ്പുകാരൻ, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ്..’ ഈ വിശേഷണൾക്ക് കാലം ചാർത്തി നൽകിയ യുഗാണ്ടയുടെ ഏകാധിപതിയായിരുന്നു ഈദി അമീൻ. ഇദ്ദേഹം മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. ഫേസ്ബുക്കിൽ വൈറാലയ കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറിപ്പ് വായിക്കാം;

ലോക ചരിത്രത്തിൽ ഒരുപാട് ക്രൂരരായ ഭരണാധികാരികളെ നമ്മൾക്ക് കാണാൻ കഴിയും. ഹിറ്റ്ലറും മുസോളിനിയും പോൾപോട്ടും അടക്കം നിരവധി ആളുകളെ. എന്നാൽ ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരനും നികൃഷ്ടനുമായ ഭരണാധികാരി എന്ന പേര് ഉഗാണ്ടയുടെ പ്രസിഡണ്ട് ആയിരുന്ന ഈദി അമീനാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.മാനുഷിക മൂല്യങ്ങൾ തൊട്ടു തീണ്ടാത്ത ക്രൂരതയെ ആസക്തിയായി കണ്ട എന്തിന്, മനുഷ്യ മാംസം ഭക്ഷിച്ചിരുന്ന ഒരു മനുഷ്യമൃഗമായിരുന്നു ഈദി അമീൻ.

മനുഷ്യമാംസം തിന്നാറുണ്ടോ എന്ന ചോദ്യത്തിന് ‘അതിന് ഉപ്പ് വളരെക്കൂടുതലാണ്. അത്രയും ഉപ്പ് എനിക്കിഷ്ടമല്ല എന്നായിരുന്നു ഒരിക്കൽ ചിരിയോടെയുള്ള അമീന്റെ മറുപടി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകൾ നടമാടിയ, മനുഷ്യനെ തിന്നുന്ന മനുഷ്യൻ എന്ന് ലോകം വിളിച്ച 50 വർഷം പിന്നിട്ട ഈദി അമീന്റെ കഥ…
ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി, ആഫ്രിക്കയുടെ കശാപ്പുകാരൻ, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ്..’ ഈ വിശേഷണൾക്ക് കാലം ചാർത്തി നൽകിയ യുഗാണ്ടയുടെ ഏകാധിപതിയായിരുന്നു ഈദി അമീൻ.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ് 1971 മുതൽ 1979 വരെ ഈദി അമീൻ ഉഗാണ്ട ഭരിച്ചത്. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർ‌ഭരണത്തിന് കീഴിൽ അക്കാലത്ത് കൊല്ലപ്പെട്ടത്. മനുഷ്യമാംസത്തിന്റെ രുചി നോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്.
ബ്രിട്ടീഷ് കോളനിയായിരുന്ന യുഗാണ്ടയിൽ മധ്യസുഡാനിൽ നിന്നുള്ള അമ്മയുടെയും കക്വാ ഗോത്രവംശജനായ അച്ഛന്റെയും മകനായാണ് ഈദി അമീൻ ദാദയുടെ ജനനം. ജീവിതം പോലെത്തന്നെ ദുരൂഹമായി തുടരുന്നു അമീന്റെ ജനനവർഷവും. 1923നും 28നുമിടയിലെങ്ങോ ആണെന്നു കരുതപ്പെടുന്നു. കൃത്യമായ വർഷത്തിനും തീയതിക്കും ഔദ്യോഗിക രേഖകളില്ല.

ReadAlso:

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

ഉഗാണ്ട ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്താണ് ഈദി അമീൻ വളർന്നത്. അക്കാലത്ത്, വിശാലമായ കൊളോണിയൽ സാമ്രാജ്യത്തിന്റെ ഭാഗമായി ബ്രിട്ടൻ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെ നിയന്ത്രിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ സൈന്യത്തിൽ അമീൻ സേവനമനുഷ്ഠിച്ചു. 1962 ൽ ഉഗാണ്ട സ്വതന്ത്രമായപ്പോൾ, സൈനിക പദവികളിലൂടെ ഈദി അമീൻ ഉയർന്നുവന്നു. 1971 ൽ ഒരു അട്ടിമറിയിലൂടെ അയ്യാൾ അധികാരം പിടിച്ചെടുത്തു, അയൽ രാജ്യമായ ടാൻസാനിയയുമായുള്ള യുദ്ധത്തിൽ അട്ടിമറിക്കപ്പെടുന്നതിന് മുമ്പ് വർഷങ്ങളോളം ക്രൂരനായ ഒരു സ്വേച്ഛാധിപതിയായി ഭരിച്ചു .

ചരിത്രകാരന്മാർക്ക് കൃത്യമായി എവിടെയാണ് ഇഡി അമീൻ ജനിച്ചതെന്ന് ഉറപ്പില്ല. വടക്കുപടിഞ്ഞാറൻ ഉഗാണ്ടയിലെ ഒരു ചെറിയ പട്ടണമായ കൊബോക്കോയിൽ അല്ലെങ്കിൽ കമ്പാലയുടെ തലസ്ഥാനമായ കമ്പാലയിൽ 1925 ൽ അദ്ദേഹം ജനിച്ചുവെന്ന് വിവരണങ്ങൾ പറയുന്നു. അദ്ദേഹത്തിന്റെ പിതാവ് അമിൻ ദാദ എന്ന മുസ്ലീം ഉഗാണ്ടക്കാരനും അമ്മ ആസ്സ ആട്ടെ എന്ന ഔഷധ സസ്യ വിദഗ്ദ്ധയുമായിരുന്നുവെന്ന് ചില വിവരണങ്ങൾ പറയുന്നു.

ചെറുപ്പത്തിൽ, ഈദി അമിൻ മധ്യ ഉഗാണ്ടയിലെ ഒരു ഇസ്ലാമിക സ്കൂളിൽ ചേർന്നു, അവിടെ അദ്ദേഹം ഇസ്ലാമിന്റെ തത്വങ്ങളും ചില അടിസ്ഥാന ഇംഗ്ലീഷും പഠിച്ചു. 1946-ൽ, ആഫ്രിക്കക്കാരിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട ബ്രിട്ടീഷ് കിംഗ്സ് ആഫ്രിക്കൻ റൈഫിൾസിൽ പാചകക്കാരനായി ഇഡി അമീൻ ജോലി ചെയ്യാൻ തുടങ്ങി . സൈന്യത്തിൽ സേവനമനുഷ്ഠിച്ച വർഷങ്ങളിൽ, ഇദി അമീൻ ഒരു കായികതാരം കൂടിയായിരുന്നു. ആറടി നാല് ഇഞ്ച് ഉയരവും,അതിനൊത്ത തൂക്കവും കരുത്തും അയ്യാൾക്കുണ്ടായിരുന്നു..

1962-ൽ ഉഗാണ്ട ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. പരിചയസമ്പന്നനായ ഒരു സൈനികനെന്ന നിലയിൽ, ഇദി അമിൻ വളരെ വേഗത്തിൽ പദവികളിലൂടെ ഉയർന്നുവന്നു. പ്രധാനമന്ത്രി അപ്പോളോ മിൽട്ടൺ ഒബോട്ടെ ഉൾപ്പെടെയുള്ള ശക്തരായ രാഷ്ട്രീയക്കാരുമായും അദ്ദേഹം സഖ്യമുണ്ടാക്കി . ബ്രിട്ടനെതിരെ ഉഗാണ്ടയുടെ സ്വാതന്ത്ര്യത്തിന് ഒബോട്ടെ നേതൃത്വം നൽകി, രാജ്യത്തെ ശക്തനായ രാജാവായ മുതേസ രണ്ടാമനുമായി സഖ്യം രൂപീകരിച്ചാണ് അദ്ദേഹം അധികാരത്തിലെത്തിയത്, ഈദി അമീൻ 1971 ജനുവരി 25ന് പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി ഭരണം പിടിച്ചെടുത്തു.

ഭരണാധികാരം കൈവന്ന ശേഷം അയാളിലെ മൃഗം ഉണർന്നു. ഇതുവരെ ആരും ഒരു ഭീകര സിനിമയിൽ പോലും കാണാത്ത ചെയ്തികളാണ് ഈദി അമീനെ കുറിച്ചുള്ള സിനിമയായ “ദ് റൈസ് ആൻഡ് ഫാൾ ഓഫ് ഈദി അമീനിൽ” പറയുന്നത്
“‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ. എന്നിട്ട് എല്ലും തോലും തലയോട്ടിയും ശത്രുരാജ്യത്തെ രാജാവിന് അയച്ചു കൊടുത്തു. അയാളുടെ കൊട്ടാരത്തിലെ കൂറ്റൻ ഫ്രിജിന്റെ ഫ്രീസറിൽ ഇപ്പോഴും കാണാം ശത്രുക്കളുടെ തലയോട്ടികൾ’. ഭാര്യയെ ചികിത്സിക്കാൻ വന്ന ഡോക്ടർക്ക് അയാൾ അതു കാണിച്ചു കൊടുക്കുന്ന ഭീകരരംഗം ആ സിനിമയിലുണ്ട്.

‘യുഗാണ്ടയിലെ കശാപ്പുകാരൻ’ (butcher of Uganda) എന്ന വിശേഷണം അയാൾ ആസ്വദിച്ചു. ഭൂമിയിലെ മുഴുവൻ മൃഗങ്ങളുടെയും സമുദ്രത്തിലെ മുഴുവൻ മത്സ്യങ്ങളുടെയും തമ്പുരാൻ (lord of all the beasts of the earth and fishes of the seas)എന്നാണ് അയാൾ സ്വയം വിളിച്ചത്. ലോകത്തിനു മുഴുവൻ തന്നെ ഭയമാണെന്ന് അയാൾ വിശ്വസിച്ചു – താൻ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും.‘എന്നേ കൊല്ലപ്പെടേണ്ടിയിരുന്ന മൃഗം’ എന്നാണ് പാശ്ചാത്യ രാഷ്ട്രതന്ത്രജ്ഞർ അയാളെ വിശേഷിപ്പിച്ചത്. അയാളോട് വിയോജിപ്പു പറ‍ഞ്ഞവരുടെ മൃതദേഹങ്ങൾ വെട്ടുംകുത്തും വെടിയുമേറ്റ്, ചീർത്ത് ചീഞ്ഞ്, നൈൽ നദിയിലൂടെ ഒഴുകിനടന്നു.

ഈദി അമീന്റെ 8 വർഷത്തെ ഭരണത്തിനിടയിൽ ഉഗാണ്ടയിൽ അഞ്ചു ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണു രാജ്യാന്തര മനുഷ്യാവകാശ ഏജൻസികളുടെ അനൗദ്യോഗിക കണക്ക്. അതിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ശിക്ഷയായല്ല അയാൾ പലർക്കും മരണം വിധിച്ചത്. മറ്റാർക്കോ മനസ്സിലാവാനുള്ള മുന്നറിയിപ്പായിരുന്നു ആ മരണങ്ങൾ. അയാളിൽ നിന്നു രക്ഷപ്പെടുക ആർക്കും എളുപ്പമായിരുന്നില്ല. ആറോ ഏഴോ ഭാര്യമാരും നാൽപതോ അൻപതോ അതിലേറെയോ മക്കളുമുണ്ടായിരുന്നു.

ഭരണമേറ്റയുടൻ‌, പഴയ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള മുഴുവൻ വിദേശികളെയും തുരത്താനാണ് ഈദി അമീൻ ശ്രമിച്ചത്. ഇന്ത്യക്കാരടക്കം എഴുപതിനായിരത്തോളം ഏഷ്യൻ വംശജരോട് മൂന്നു മാസത്തിനകം രാജ്യം വിടാൻ കൽപിച്ചു. വിദേശികളുടെ പിൻമാറ്റം യുഗാണ്ടയുടെ സാമ്പത്തിക–വ്യവസായ മേഖല തകർത്തു. തൊഴിലില്ലായാമ രൂക്ഷമായി. അതിനിടെ ഒബോട്ടെയുടെ ഗോത്രക്കാർ തിരിച്ചടിക്കൊരുങ്ങുന്നുണ്ടായിരുന്നു. വിമതരെന്നു സംശയം തോന്നിയ മുഴുവനാളുകളെയും ഈദിയുടെ പട്ടാളക്കാർ നിർദാക്ഷിണ്യം തെരുവിൽ കൊന്നു തള്ളി. പതിനായിരങ്ങൾ പിടഞ്ഞുവീണു. അതിലുമേറെപ്പേർ പലായനം ചെയ്തു.

1976 ജൂണിലെ പ്രശസ്തമായ ‘ഓപറേഷൻ എന്റബെ’യാണ് ഈദി അമീന്റെ പ്രതാപത്തിന്റെ അന്ത്യത്തിനു തുടക്കമിട്ടത്. ഇസ്രയേലിൽ നിന്നു പാരീസിലേക്കു പോവുകയായിരുന്ന എയർ ഫ്രാൻസ് വിമാനം റാഞ്ചിയ പാലസ്തീൻ തീവ്രവാദികൾക്ക് ഈദി അമീൻ പരസ്യപിന്തുണ നൽകി. യുഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലാണു റാഞ്ചികൾ വിമാനം എത്തിച്ചു നിർത്തിയിട്ടത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പലസ്തീനികളെ വിട്ടയക്കണമെന്നായിരുന്നു റാഞ്ചികളുടെ പ്രധാന ആവശ്യം. റാഞ്ചികൾക്ക് ഉഗാണ്ടൻ പട്ടാളത്തിന്റെ സഹായമുണ്ടെന്നു മനസ്സിലാക്കിയ ഇസ്രായേൽ സമർഥമായി തിരിച്ചടിച്ചു. 4000 കിലോമീറ്റർ അകലെ നിന്നു പറന്നെത്തിയ ഇസ്രായേൽ സൈന്യം യുഗാണ്ടൻ പട്ടാളത്തെ നോക്കുകുത്തിയാക്കി എന്റബെ വിമാനത്താവളം കയ്യേറി റാഞ്ചികളെ കീഴടക്കി.
കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് ആ ഏകാധിപതി അറിയാൻ മറന്നു. ടാൻസാനിയൻ സൈന്യവും യുഗാണ്ടൻ വിമോചന പോരാളികളും ചേർന്ന് തലസ്ഥാന നഗരി പിടിച്ചെടുത്തതോടെ ചെറുത്തുനിന്നു സമയം കളയാതെ ഭാര്യമാരും മക്കളുമൊത്ത് ഈദി അമീൻ ലിബിയയിലേക്കു കടന്നു. പിന്നെ ഇറാഖിലേക്ക്. ഒടുവിൽ സൗദി അറേബ്യയിൽ രാഷ്ട്രീയ അഭയം. വൃക്കരോഗ ബാധിതനായിരുന്നു. ജിദ്ദയിലെ കിങ് ഫൈസൽ ആശുപത്രിയിൽ 2003 ഓഗസ്റ്റ് 16ന് ഈദി അമീൻ അവസാനിച്ചു.

പുരാണങ്ങളിലെ ക്രൂരരായ രാക്ഷസർക്ക് പോലും ചിന്തിക്കാൻ കഴിയാത്ത നരാധമ ജീവിതത്തിന് ഉടമയായ ഈദി അമീൻ എന്ന ഭരണാധികാരിയുടെ യുഗം ഒരു ഞെട്ടലോടെയല്ലാതെ ചരിത്രത്തിന് ഓർക്കാൻ കഴിയില്ല…

Tags: Anweshanam.comeedy ameenuganda

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies