കൊയിലാണ്ടി: ജില്ലാ കലോത്സവം നടക്കുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക നിരീക്ഷണവും ട്രാഫിക് ക്രമീകരണവും ഏർപ്പെടുത്തി. ഇന്ന് രാവിലെ മുതൽ ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് റൂറൽ എസ്.പി. അറിയിച്ചു.
വടകര ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്കെത്തുന്ന വലിയ വാഹനങ്ങൾ പയ്യോളി വഴി തിരിച്ചു വിടുക എന്നതാണ് നിർദേശം. ഇതുപോലെ, കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് മുതൽ അത്തോളി വഴി തിരിച്ചുവിടും.
കലോത്സവ ദിവസങ്ങളിൽ ഗതാഗത സ്തംഭനം ഒഴിവാക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനുമുള്ള നടപടികളെന്ന നിലയിലാണ് ഈ പ്രത്യേക ക്രമീകരണം. യാത്രക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
















