കാസര്‍കോട്: ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. പാര്‍ട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സദ്‌പേരിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തികളാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അദ്ദേഹം രക്തസാക്ഷി പരിവേഷം നേടിയെടുത്ത് പുറത്തു പോകാന്‍ ശ്രമിക്കുന്നു. അത്തരമൊരു പരിവേഷം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം പാര്‍ട്ടിവിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.
















