കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ കത്ത് അയച്ചതില്‍ നടപടി. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സസ്‌പെന്‍ഡ് ചെയ്തു. കാപ്പ കേസില്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയെന്നും അപ്രകാരം കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും നടത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന കുറിപ്പുകള്‍ നിലനില്‍ക്കേ വകുപ്പ് മന്ത്രിതല ഉത്തരവുകള്‍ മറികടന്നുകൊണ്ടാണ് സുഗതന് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ ഉദ്യോഗസ്ഥ ഫയലില്‍ തിരുത്തലുകള്‍ വരുത്തിയതെന്ന് കത്തില്‍ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ആഭ്യന്തരവകുപ്പിനും തദ്ദേശ വകുപ്പിനും ആര്‍ സുഗതന്‍ നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയാണ് വിവാദത്തിന് തിരികൊളുത്തിയത്. അവധി നിഷേധിച്ചതിനപ്പുറം സുഗതന് അവധി ലഭിക്കാന്‍ വേണ്ട ഉപദേശവും മറുപടി കത്തിലുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബിജെപിയെ സഹായിക്കാനുള്ള നീക്കം എന്ന ആരോപണം ഉയരുകയും ചെയ്തു.
Story Highlights : Action taken on the letter favoring R Sugathan
















