എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയിൽ നിന്ന് വാട്ടർ ടാപ്പ് മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവാൽ പുത്തൻവീട്ടിൽ ഷാജൻ എന്ന ഷാജിയെയാണ് സെൻട്രൽ പൊലീസ് ഇന്ന് പിടികൂടിയത്.
ഈ മാസം പകുതിയോടെ കോടതിയിലെ ആറു നിലകളിലെ ശുചിമുറികളിലെ 10,000 രൂപയോളം വിലമതിക്കുന്ന സ്റ്റീൽ വാട്ടർ ടാപ്പുകള്‍ മോഷണം പോയിരുന്നു. കൂടാതെ കോടതിയുടെ 1, 4, 5, 6 നിലകളിലെ ശുചിമുറികളിലെ ടാപ്പുകളും മോഷണം പോയി. നിരന്തരമായി മോഷണം പോകുന്ന മനസിലായ അവിടുത്തെ ജോലിക്കാർ പോലീസിൽ പരാതി നൽകി. അവരുടെ പരാതിയെ തുടർന്ന് പോലീസ് അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഷാജിയെ സംശയം തോന്നുകയും ഷാജിയെ നിരീക്ഷിക്കാൻ കോടതി വളപ്പിൽ മഫ്തിയിൽ പൊലീസിനെ നിയോഗിക്കുകയും ചെയുന്നത്.
ഷാജി എല്ലാ ചൊവ്വാഴ്ചയുമാണ് മോഷണത്തിനായി കോടതിയിൽ എത്തുന്നത് എന്ന പൊലീസിന് സിസിടിവി ദൃശ്യകളിലൂടെ മനസ്സിലായിരുന്നു എന്നാൽ ഇയാൾ ഇന്നലെ വന്നില്ലായിരുന്നു .നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ആയതിനാൽ കോടതിയിൽ മാധ്യമങ്ങൾ ഉണ്ടാക്കും എന്ന അറിയാവുന്നത് കൊണ്ടാകാം മോഷണത്തിനായി ഇന്നലെ വരാതിരുന്നത്. സാദാരണ ചൊവ്വാഴ്ചകളിൽ വന്ന മോഷ്ടിച്ച പൈപ്പ് അരയിൽ തിരുകിയാണ് രക്ഷപ്പെടുന്നത്.
അങ്ങനെ ഇന്ന് ഉച്ചയോടെയായിരുന്നു മോഷണം നടത്തുന്നതിനിടയിൽ ഷാജിയെ പിടികൂടുന്നത്. കോടതി സമുച്ചയത്തിലെ താഴത്തെ നിലയിലെ ശുചിമുറിയിലേ ടാപ്പുകളിൽ പെട്ടന്ന് വെള്ളം വരുന്നത് നിന്ന്. സംശയം തോന്നിയ മഫ്തിയിൽ നിന്ന ഉദ്യോഗസ്ഥർ ശുചിമുറിയിൽ പോയി നോക്കുകയായിരുന്നു. അപ്പോഴാണ് ഷാജി വാട്ടർ ടാപ്പ് അഴിച്ചു അരയിൽ തിരുകി പുറത്തേക്ക് പോകുന്നത് കണ്ടത്. അങ്ങനെ ഇവർ ഷാജിയെ പിടികൂടുകയായിരുന്നു
കോടതിയിൽ മോഷണം എങ്കിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ ചേംബർ പ്രവർത്തിക്കുന്ന നിലയിലെ ശുചിമുറി ഒഴിവാക്കിയായിരുന്നു ഷാജിയുടെ മോഷണം. ഇപ്പൊ ഷാജി പോലീസ് കസ്റ്റഡിയിൽ ആണ്.ഇയാളുടെ പേരിൽ നേരത്തെയും ഒരുപാട് കേസുകൾ ഉണ്ടായിരുന്നു. ആറുമാസം മുമ്പായിരുന്നു ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ 3 മൊബൈൽ മോഷണ കേസുകളുണ്ട്.
















