കോഴിക്കോട്: റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്.
അനാരോഗ്യത്തെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
















