‘ആവേശം’ സിനിമയിലെ ‘ഇലുമിനാറ്റി’ ഗാനത്തെ വീണ്ടും ആലപിച്ച് ട്രോളുകൾ ഏറ്റുവാങ്ങി നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയ. കഴിഞ്ഞ ദിവസം ടൊയോട്ട സംഘടിപ്പിച്ച പരിപാടിയിൽ ‘ഇലുമിനാറ്റി’ ഗാനം ആലപിച്ചതിന് താരത്തിന് നിരവധി ട്രോളുകൾ വന്നിരിക്കുന്നു. ഇപ്പോഴിതാ ഇതിനു വീണ്ടും ‘ഇലുമിനാറ്റി’ ഗാനവുമായി ആൻഡ്രിയ വേദിയിൽ എത്തിയത്.
#Andrea's Illuminati Count 2 👀😥pic.twitter.com/27fCwMH6V8
— VCD (@VCDtweets) November 25, 2025
തന്റേതായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രിയ ഗാനം സ്റ്റേജിൽ അവതരിപ്പിച്ചത്. കൂടെ ഭാഷയും വഴങ്ങാതെ വന്നതോടെ ട്രോളുകൾ കൊണ്ടു നിറയുകയായിരുന്നു. പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ‘യു എഗെയ്ൻ’, ‘അപമാനിച്ച് കഴിഞ്ഞെങ്കിൽ പൊക്കോട്ടെ’ എന്നിങ്ങനെയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.
സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഗാനമാണ് ‘ഇലുമിനാറ്റി’. വിനായക് ശശികുമാറാണ് ഗാനത്തിന് വേണ്ടി വരികൾ എഴുതിയത്. റാപ്പർ ഡാബ്സിയാണ് ഗാനം ആലപിച്ചത്. ഭാഷയുടെ അതിരുകൾ ഭേദിച്ച് വലിയ ശ്രദ്ധ നേടാൻ ‘ഇലുമിനാറ്റി’ ഗാനത്തിന് കഴിഞ്ഞിരുന്നു.
പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിൽ എത്തി പിന്നീട് അഭിനേത്രിയായി മാറിയ ആളാണ് ആൻഡ്രിയ ജെറമിയ. 2005ൽ പിന്നണി ഗായികയായി രംഗത്തെത്തിയ ആൻഡ്രിയ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജി.വി.പ്രകാശ് കുമാർ തുടങ്ങിയ പ്രമുഖരുടെ പാട്ടുകൾ പാടി ജനശ്രദ്ധനേടിയിട്ടുണ്ട്. ഈ പാട്ടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.
















